Monday, April 29, 2024
spot_img

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്മകലശോത്സവം; ക്ഷേത്രദർശനം ഉണ്ടായിരിക്കുന്നതല്ല

ദക്ഷിണകന്നട ജില്ലയിലെ കുന്താപുരം താലൂക്കിൽ വനമദ്ധ്യത്തിൽ കൊല്ലൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മൂകാംബിക ക്ഷേത്രത്തിൽ ജാതിമതഭേദമന്യേ നിരവധിപേരാണ് ഓരോ ദിവസവും എത്തുന്നത്. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതിനാൽ തന്നെ ഈ ക്ഷേത്രം അക്ഷരപ്രേമികളുടെ ഇഷ്ടസ്ഥലമാണ്. അവധിക്കാലമായതിനാലും ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്മകലശോത്സവം നടക്കുന്നതിനാലും മലയാളികളുൾപ്പെടെ നിരവധിപേരാണ് ഇപ്പോൾ ക്ഷേത്രത്തിലെത്തുന്നത്. എന്നാൽ, ഏറെ ദൂരം യാത്ര ചെയ്ത് മൂകാംബികാ ദേവിയുടെ ദർശനത്തിനായി പോകാനാഗ്രഹിക്കുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കൂ. മേയ് മാസത്തിൽ രണ്ട് ദിവസം ക്ഷേത്രദർശനം അനുവദിക്കുന്നതല്ല.

ഏപ്രിൽ 30 മുതൽ മേയ് 11 വരെ ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്മകലശോത്സവം നടക്കുന്നതിനാലാണിത്. ഇതിന്റെ ഭാഗമായി മേയ് രണ്ട്, മൂന്ന് തീയതികളിൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഈ രണ്ട് ദിവസം ക്ഷേത്രത്തിന്റെ നട അടച്ചിടുന്നതാണ്. അതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് ക്ഷേത്രദർശനത്തിനായി എത്തുന്ന ഭക്തർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ക്ഷേത്രത്തിലെ പ്രധാന അർച്ചകൻ സുബ്രഹ്മണ്യ അഡിഗ പറഞ്ഞു. മേയ് നാല് മുതൽ സാധാരണ രീതിയിൽ ദർശനം നടത്താവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Latest Articles