Sunday, December 21, 2025

‘ഇതുവരെ കാണാത്ത സൈനിക നീക്കങ്ങളുണ്ടാവും’; ഇറാനെതിരെ ശക്തമായ തയ്യാറെടുപ്പുകളോടെ ഇസ്രായേല്‍ സേന

ജറുസലെം; ഇറാനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ തയ്യാറെടുത്ത് ഇസ്രായേൽ. ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍ സേന ഇപ്പോൾ.

ഇറാനിയന്‍ ആണവ നിലയ കേന്ദ്രങ്ങളിലേക്ക് സൈന്യം ആക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ​ഗാന്റ്സ് വ്യക്തമാക്കിയത്.

മാത്രമല്ല മേഖലയില്‍ പ്രാദേശിക യുദ്ധം ആരംഭിച്ചാല്‍ ഇതുവരെ കാണാത്ത സൈനിക നീക്കങ്ങള്‍ ഇസ്രായേലിന്റെ ഭാ​ഗത്ത് നിന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ പാര്‍ലമെന്റിലെ ഫോറിന്‍ അഫേയ്സ് ആന്റ് ഡിഫന്‍സ് കമ്മിറ്റിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അതേസമയം സര്‍ക്കാരില്‍ നിന്നും സേനയ്ക്കാവശ്യമായ ബജറ്റിന് കഴിഞ്ഞയാഴ്ച അനുമതി ലഭിച്ചതും പ്രതിരോധ നീക്കങ്ങള്‍ക്കാവശ്യമായ തയ്യാറെ‌ടുപ്പ് ന‌ടത്താന്‍ സഹായിക്കുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചിട്ടുണ്ട്.

‘കഴിഞ്ഞ വര്‍ഷം മിഡില്‍ ഈസ്റ്റിലു‌ടനീളം നമ്മുടെ ശത്രുക്കള്‍ക്കെതിരെയുള്ള മിഷനുകളും രഹസ്യ ഓപ്പറേഷനുകളും ഞങ്ങള്‍ തുടര്‍ന്നു. ​ഗാസയിലായാലും നോര്‍ത്തിലായാലും ഇസ്രായേല്‍ പരമാധികാരത്തിനെതിരെ വരുന്ന ഭീഷണികളെ തുരത്തുന്നത് ഇസ്രായേല്‍ പ്രതിരോധ സേന തുടരും,’ ബെന്നി ​ഗാന്റ്സ് പറഞ്ഞു.

Related Articles

Latest Articles