Thursday, December 18, 2025

ജൂതന്റെ ധർമ്മയുദ്ധം ! ടെഹ്‌റാൻ ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ഉപയോഗിച്ചത് ഇവയൊക്കെ

ടെഹ്‌റാൻ : ഇറാന്റെ ബലിസ്റ്റിക് മിസൈൽ ആക്രമണത്തിനുള്ള പ്രത്യാക്രമണമായി ടെഹ്‌റാനിൽ ഇന്ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണം കൃത്യമായ പദ്ധതികളോടെയെന്ന് റിപ്പോർട്ട് . നൂറോളം യുദ്ധവിമാനങ്ങളും മിസൈൽ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇസ്രയേൽ ടെഹ്‌റാനുമേൽ തീമഴ പെയ്യിച്ചത്‌ അതേസമയം ഈ ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. അഞ്ചാം തലമുറ എഫ്-35 അഡിർ ഫൈറ്റർ ജെറ്റുകൾ, എഫ്-15ഐ അറ്റാക്ക് ജെറ്റുകൾ, എഫ്-16ഐ ഡിഫൻസ് ജെറ്റുകൾ എന്നിവയാണ് ഇന്നത്തെ ആക്രമണത്തിന് ഇസ്രയേൽ ഉപയോഗിച്ചത്. നൂറ് ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ആക്രമണം നടത്തിയത്. ആദ്യം ആക്രമിച്ചത് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളേയാണ്. പിന്നീട് ഇറാന്റെ മിസൈൽ, ഡ്രോൺ സംവിധാനങ്ങൾക്കു നേരെയും ആക്രമണം നടത്തി. ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ആളപായത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ ഇറാൻ സർക്കാർ പുറത്തു വിട്ടിട്ടില്ല. വ്യോമാക്രമണം പ്രതിരോധിച്ചെന്നും ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് ഇറാൻറെ പ്രതികരണം.

ജെറ്റുകളെ 25-മുതൽ 30 വരെയുള്ള സംഘങ്ങളാക്കി തിരിച്ചായിരുന്നു ആക്രമണം 10 ജെറ്റുകളെ മിസൈൽ ആക്രമണം നടത്താനായി മാത്രം നിയോഗിച്ചു. സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. സാധാരണക്കാർക്ക് ജീവഹാനി ഉണ്ടാകാതിരിക്കാനായി എണ്ണ സംഭരണികളേയും ആണവ കേന്ദ്രങ്ങളേയും ആക്രമിക്കാതിരിക്കാൻ ഇസ്രയേൽ വ്യോമസേന അതീവ ജാഗ്രത പുലർത്തി.

ടെഹ്‌റാൻ, ഇലം, ഖുഴെസ്തകാൻ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണങ്ങളുണ്ടായി. ഇറാനിൽ പ്രത്യാക്രമണം നടത്താൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉൾപ്പടെയുള്ള വിവരങ്ങൾ അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് ചോർന്നിരുന്നു. ഇസ്രയേൽ ആകാശത്തുവച്ച് വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതടക്കമുള്ള വിവരങ്ങൾ അതിലുണ്ടായിരുന്നു.

Related Articles

Latest Articles