പൊള്ളലേക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അടുക്കളയിൽ പാചകം ചെയ്യുന്നതിന്റെ ഇടയിലാകും കൂടുതൽ പേർക്കും കെെ പൊള്ളുന്നത്. എന്നാൽ പൊള്ളലേറ്റാൽ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. കെെയ്യോ കാലോ പൊള്ളിയാൽ പൊള്ളിയ ഭാഗത്ത് ഉടൻ തന്നെ ടൂത്ത് പേസ്റ്റ് പുരട്ടുന്നവരെ കണ്ടിട്ടുണ്ട്. വെണ്ണയോ നെയ്യോ പുരട്ടുന്നവരെയും കണ്ടിട്ടുണ്ട്. ഒരു കാരണവശാലും വെണ്ണയോ നെയ്യോ ടൂത്ത് പേസ്റ്റോ പുരട്ടരുത്. അത് മുറിവിനെ കൂടുതൽ വഷളാക്കും. പൊള്ളിയ ഭാഗത്ത് പരമാവധി തൊടാതിരിക്കാന്‍ ശ്രദ്ധിക്കുക. അതാണ് ആദ്യം വേണ്ടത്.
തൊലിയിൽ തുണിയോ പ്ലാസ്റ്റിക്കോ അല്ലെങ്കിൽ മറ്റ് എന്ത് വസ്തുക്കളോ പറ്റിപിടിച്ചിട്ടുണ്ടെങ്കിൽ വലിച്ചു കളയാന്‍ ശ്രമിക്കരുത്. കാരണം, തൊലി പൊളിയുകയും വേദന ഉണ്ടാവുകയും കൂടാതെ ആ മുറിവ് അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ചെറിയ പൊള്ളലാണെങ്കിൽ പൊള്ളലേറ്റ് ഭാഗത്ത് ഐസ് ക്യൂബ് അഞ്ചോ പത്തോ മിനിറ്റ് വയ്ക്കുന്നത് വേദന കുറയാൻ സഹായിക്കും. പൊള്ളലേറ്റ് കഴിഞ്ഞാൽ സ്വയം ചികിത്സ ചെയ്യാതെ ഉടൻ ആശുപത്രിയിലേക്ക് പോകേണ്ടത് അത്യാവശ്യമാണ്.
വലിയ പൊള്ളലാണെങ്കിൽ നിർബന്ധമായും ആശുപത്രിയിൽ പോകണം. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ ശുദ്ധമായ തുണി കൊണ്ട് പൊതിയേണ്ടത് ആവശ്യമാണ്. കൈകാലുകളിൽ പൊള്ളലേറ്റിട്ടുണ്ടെങ്കിൽ, വാച്ച്, മോതിരം, വളകൾ, എന്നിവ ഉടനെ അഴിച്ചുമാറ്റണം.
ലഡാക്കിലെ എട്ട് സ്വയംഭരണ ഹിൽ ഡെവലപ്മെന്റ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിലേക്ക് 541 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിസംബർ…
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…