Health

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ ?എങ്കിൽ അത് വൃക്കരോ​ഗത്തിന്റേതാകാം, ഈ ലക്ഷണങ്ങൾ കാണാതെ പോകരുത്

ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയില്‍ നിന്നും ആവശ്യമുള്ള പോഷകങ്ങള്‍ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്. കിഡ്‌നി പ്രവര്‍ത്തനരഹിതമായിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ശരീരം പല വിധത്തിലാണ് പ്രതികരിക്കുന്നത്. ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ് വൃക്ക. വൃക്ക തകരാര്‍ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ക്ക് ബലം കുറയുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്ക് കാരണമാകും. വൃക്ക തകരാര്‍ ഉണ്ടെങ്കില്‍ വരാവുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തില്‍ നീര് ഉണ്ടാവുക….

ചിലര്‍ക്ക് കൈയ്യിലും കാലിലും നീര് വയ്ക്കാറുണ്ട്. പലരും അത് നിസാരമായാണ് കാണാറുള്ളത്. ശരീരം നീര് വയ്ക്കുന്നത് കിഡ്‌നി തകരാര്‍ ഉണ്ടെന്നതിന്റെ പ്രധാന ലക്ഷണമാണ്. തകരാറിലായിക്കഴിഞ്ഞ വൃക്കകള്‍ ശരീരത്തില്‍ അധികമുള്ള വെള്ളം പുറന്തള്ളുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

ക്ഷീണം തോന്നുക…

രാവിലെ ഉറക്കം എഴുന്നേറ്റാല്‍ ചിലര്‍ക്ക് ക്ഷീണം തോന്നാറുണ്ട്. എത്ര ഉറങ്ങിയിട്ടും ക്ഷീണം കുറയുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. erythropoietin എന്ന ഹോര്‍മോണ്‍ ആണ് വൃക്കകളെ സംരക്ഷിക്കുന്നത്. എന്നാല്‍, ഈ ഹോര്‍മോണിന് എന്തെങ്കിലും വ്യത്യാസം വരുമ്പോഴാണ് വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്.

മൂത്രത്തില്‍ രക്തം കാണുക

മൂത്രത്തിലുണ്ടാവുന്ന വ്യത്യാസങ്ങളാണ് മറ്റൊന്ന്. ചിലപ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുന്നതും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും കിഡ്‌നി തകരാറിലാണ് എന്നതിന്റെ ലക്ഷണമാണ്. പതയുള്ള രീതിയില്‍ മൂത്രം പോകുന്നതും പലപ്പോഴും കിഡ്‌നി പ്രവര്‍ത്തനരഹിതമാണ് എന്നതിന്റെ ലക്ഷണമാണ്. മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതും കിഡ്‌നി തകരാറിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണം സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

മലത്തില്‍ രക്തം

മലത്തില്‍ രക്തം കാണുന്നുണ്ടെങ്കില്‍ അതും അല്‍പം ഗുരുതരമായി എടുക്കേണ്ട ലക്ഷണമാണ്. മൂത്രത്തിലെ രക്തത്തിന്റെ അംശവും മലത്തില്‍ രക്തം കാണുന്നതും എല്ലാം കിഡ്‌നി പ്രതിസന്ധിയിലാണ് എന്നതിന്റെ സൂചനയാണ്.

വയറ് വേദനയും ഛർദ്ദിയും

വയറ് വേദനയും ഛര്‍ദ്ദിലും ഉണ്ടാവുകയാണെങ്കില്‍ സൂക്ഷിക്കുക. ഇവ രണ്ടും കിഡ്‌നി തകരാറിന്റെ ലക്ഷണമാണ്. രാവിലെ ഉറക്കം എഴുന്നേറ്റ ഉടന്‍ ഛര്‍ദ്ദിക്കാന്‍ തോന്നുകയും ഭക്ഷണത്തിനോട് വെറുപ്പ് തോന്നുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ ഡോക്ടറിനെ കാണുക.

Anusha PV

Recent Posts

എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഞെട്ടി വിറച്ച് ഇടതും ഇൻഡ്യയും

മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE

28 mins ago

സിദ്ധാർത്ഥന്റെ ദുരൂഹ മരണം !ജുഡീഷ്യൽ കമ്മിറ്റി മുൻപാകെ മൊഴി നൽകി കുടുംബം

കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…

42 mins ago

ഇരകളുടെ രക്തപരിശോധന നടത്തി മൃതസഞ്ജീവനി മാതൃകയിൽ ഡേറ്റാ ബേസ് ! അന്ധ്രയിൽ നിന്ന് പിടിയിലായ പ്രതി ചില്ലറക്കാരനല്ല ! അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ സുപ്രധാന കണ്ടെത്തലുമായി അന്വേഷണ സംഘം

അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റിലായ രാംപ്രസാദിന് എട്ട് സംസ്ഥാനങ്ങളിൽ…

2 hours ago

ഭരണ വിരുദ്ധ വികാരമില്ല ! ഉണ്ടായത് ഭരണ തുടർച്ച !അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയവുമായി ബിജെപി; വോട്ടെണ്ണൽ നടക്കുന്ന 50 മണ്ഡലങ്ങളിൽ 46 ലും വമ്പൻ ലീഡ്; സംപൂജ്യരായി കോൺഗ്രസ്

ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ കക്ഷിയായ ബിജെപി മിന്നുന്ന വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത്…

2 hours ago

ഈ വാക്ക് ഒന്ന് കുറിച്ചിട്ടോ …മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ് |aap| |exit poll|

ഈ വാക്ക് ഒന്ന് കുറിച്ചിട്ടോ ...മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ് |aap| |exit poll|

2 hours ago

അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു !

മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL

3 hours ago