Spirituality

ഗ്രാമാതിർത്തിക്കുള്ളിൽ കടന്നാൽ പിന്നെ ആ പേരുച്ചരിക്കാൻ കഴിയില്ല; വളരെയേറെ സവിശേഷതകളും നിഗൂഢതകളും നിറഞ്ഞ ഒരു ഗ്രാമം ഇതാ

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ഒരു ഗ്രാമമാണ് “നന്ദൂർ നിംബാ ദൈത്യ ഗാവ്‌” വളരെ ഏറെ പ്രത്യേകത ഉള്ള ഒരു നാട് ആണ് ഇത്. ഒരു ദൈത്യരാജാവാണ് ഗ്രാമവാസികളുടെ കുലദേവത. ഈ നാട്ടിലേക്ക് പോകുന്നവർ പ്രത്യേകം ഓർമിച്ചിരിക്കേണ്ട ഒരു വസ്തുതയെന്തെന്നാൽ, ഗ്രാമാതിർത്തിക്കുള്ളിൽ കടന്നാൽ പിന്നെ സാക്ഷാൽ ശ്രീ ഹനുമാനെ ഓർക്കാനോ ഭജിക്കാനോ പാടില്ല, അദ്ദേഹത്തിന്റെ പേര് ഒരു കാരണവശാലും ആ പേര് ഉച്ചരിക്കാൻ പാടില്ല, എന്തിനധികം ആ പേര് ഉള്ള ഒരു വസ്തു പോലും കൈവശം വയ്ക്കാനും പാടില്ല. അതു തെറ്റിച്ചാൽ അപകടം ഉറപ്പ്. ഇതാണ് നിംബാ ദൈത്യ ഗ്രാമവാസികളുടെ വിശ്വാസം.

ഐതിഹ്യപ്രകാരം ഗ്രാമീണരുടെ കുലദൈവമായ നിംബാ ദൈത്യൻ ജനിച്ചത് ഈ ഗ്രാമത്തിലാണ്. ജന്മം കൊണ്ട് അസുരനെങ്കിലും പ്രഹ്ളാദനെയും, മഹാബലിയെയും പോലെ മഹാ ശ്രീരാമഭക്തനായിരുന്നു നിംബാ ദൈത്യൻ. ഒരിക്കൽ സീതാ സമേതനായി ആ ഗ്രാമത്തിൽ എത്തിയ ശ്രീരാമൻ നിമ്പയുടെ ഭക്തിയിൽ പ്രസന്നൻ ആയി ഭാവിയിൽ ആ ഗ്രാമത്തിൽ ഉള്ളവർ അയാളെ പൂജിക്കും എന്നു അനുഗ്രഹിച്ചു . എന്നാൽ പിന്നീട് ഇത് അറിയാൻ ഇടയായ സാക്ഷാൽ ഹനുമാൻ ശ്രീരാമ ഭക്തനായി ഒരു അസുരൻ വേണ്ട എന്നു തീരുമാനിച്ചു യുദ്ധം ആരംഭിച്ചു. എന്നാൽ നിമ്പയെ തോൽപ്പിക്കാൻ സാക്ഷാൽ ഹനുമാന് കഴിഞ്ഞില്ല. അവസാനം ശ്രീരാമൻ ഇടപെട്ട് യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. പക്ഷെ തന്റെ ഗ്രാമത്തിൽ ഹനുമാന് യാതൊരുവിധ സ്ഥാനവും ഉണ്ടാകരുതെന്ന് ദൈത്യൻ ശ്രീരാമനിൽ നിന്നും വരം വാങ്ങി

ഗ്രാമത്തിലെ പ്രധാന ക്ഷേത്രം അസുര രാജാവ് നിമ്പാ ദൈത്യന്റേത് ആണ് എങ്കിലും ഹനുമാൻ ഒഴികെയുള്ള മറ്റു പല ദേവതകളുടെയും ക്ഷേത്രങ്ങൾ ഗ്രാമത്തിലുണ്ട്. ഗ്രാമത്തിലെ ഒരു വീടും ആ ക്ഷേത്രത്തിലും ഉയരത്തിൽ ഉണ്ടാക്കില്ല. എല്ലാ വീടിന്റെ മുന്നിലും നന്ദൂർ നിമ്പാ കൃപ എന്നു എഴുതിയിട്ടുണ്ടാകും . അതേ പോലെ എല്ലാ വാഹനങ്ങളിലും. ഗ്രാമത്തിലെ കടകൾ പോലും ദൈത്യന്റെ പേരിൽ ആണ് .ഗ്രാമത്തിൽ പല വിധ വാഹനങ്ങൾ ഉണ്ടെങ്കിലും മാരുതി കമ്പനിയുടെ വാഹനങ്ങൾ ആരും വാങ്ങില്ല. ഗ്രാമത്തിലെ ഡോക്ടർ അത് ലംഘിച്ച് പുതിയ മാരുതി കാർ വാങ്ങി വരുന്ന വഴി അത് അപകടത്തിൽ നശിക്കുകയും ചെയ്തു.

മറ്റൊരു ഗ്രാമീണൻ തന്റെ മോട്ടോർ സൈക്കിളിന്റെ ടയർ കേടായപ്പോൾ മാരുതി എന്നൊരു കമ്പനിയുടെ പുതിയ ടയർ ആണ് വാങ്ങി ഇട്ടത് . വരുന്ന വഴി ആ വണ്ടി കത്തി നശിക്കുകയും ചെയ്തു. ഒരിക്കൽ ഗ്രാമത്തിൽ കൂലിപ്പണിക്ക് വന്ന ലാത്തൂരിൽ നിന്നുള്ള തൊഴിലാളികളിൽ ഒരാൾ ഭ്രാന്ത് വന്നത് പോലെ പിച്ചും പേയും പറയാൻ തുടങ്ങി . അയാളുട പേരു മാരുതി എന്നാണെന്ന് സഹ തൊഴിലാളികളിൽ നിന്നും മനസിലാക്കിയ ഗ്രാമീണർ അയാളെ ക്ഷേത്രത്തിൽ കൊണ്ടുപോയി ലക്ഷ്മണൻ എന്നു പേരു മാറ്റി. അതോടെ അയാളുടെ അസുഖവും മാറി.കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നാമെങ്കിലും ഗ്രാമീണരുടെ വിശ്വാസങ്ങൾക്ക് സാക്ഷ്യം ഇവയെല്ലാമാണ്.

തങ്ങളുടെ ജീവിതത്തിലെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം കുലദേവതയായ നിംബാ ദൈത്യൻ ആണെന്ന് കരുതുന്നവരാണ് ഗ്രാമവാസികൾ. അഞ്ഞൂറിൽ താഴെ വീടുകളും മൂവായിരത്തിൽ താഴെ മാത്രം ജനസംഖ്യയുമുള്ള ഗ്രാമത്തിലെ ബഹുഭൂരിപക്ഷം വീടുകളിലെയും രണ്ടോ മൂന്നോ അംഗങ്ങൾ വീതം സർക്കാർ ജോലി നേടിയവരാണ്. പ്രതിഷ്ഠ അസുരനായതിനാൽ മദ്യവും, മാംസവും ഉപയോഗിച്ചാണ് പൂജ എന്ന് കരുതിയെങ്കിൽ തെറ്റി, പരമ സാത്വികനായ നിംബാ ദൈത്യനിഷ്ടം പൂരം ബോളിയും, മധുര പലഹാരങ്ങളുമെല്ലാമാണ്.

Anusha PV

Recent Posts

ഒരു വനിതാ എം പി യെ തല്ലിയ ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കെജ്‌രിവാൾ

നിർഭയയ്ക്ക് വേണ്ടി തെരുവിൽ ഇറങ്ങിയവർ ഇന്നിതാ ഒരു പ്രതിക്കായി തെരുവിലിറങ്ങുന്നു I SWATI MALIWAL

3 mins ago

കുടുങ്ങിക്കിടന്നത് നീണ്ട 9 ആഴ്ചകൾ !ദാലിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നാളെ ആരംഭിക്കും ! ദൗത്യത്തിന് അമേരിക്കൻ ആർമിയും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…

40 mins ago

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

1 hour ago

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

2 hours ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

2 hours ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

3 hours ago