രേവന്ത് റെഡ്ഢി
ഹൈദരാബാദ് : പുസ്തകങ്ങളിലെ പാഠങ്ങൾ പഠിച്ചെടുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും, അവസരം ലഭിച്ചാൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് റാഫേൽ യുദ്ധവിമാനങ്ങൾ അഴിച്ചെടുക്കാനും കൂട്ടിച്ചേർക്കാനും കഴിയുമെന്ന തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ പരാമർശത്തിൽ വിവാദം. ഹൈദരാബാദിലെ ആദിവാസി ഭവനിൽ നടന്ന ന്യൂനപക്ഷ എക്സലൻസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് തെലുങ്കാന മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. ന്യൂനപക്ഷ സമൂഹത്തിലെ കുട്ടികളെ ‘നൈപുണ്യത്തൊഴിലാളികൾ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവരുടെ വിദ്യാഭ്യാസ പുരോഗതിക്കായി സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങൾക്കെതിരെ ഭാരതീയ ജനതാ പാർട്ടി രംഗത്തെത്തി. നിയമം നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി പദവിയിൽ തുടരാൻ രേവന്ത് റെഡ്ഡിക്ക് അർഹതയില്ലെന്നും, വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസ് സർക്കാർ നടപ്പിലാക്കുന്നതെന്നും തെലങ്കാന ബിജെപി സെക്രട്ടറി തുള വീരേന്ദർ ഗൗഡ് ആരോപിച്ചു. പഴയ നഗരത്തിൽ ബില്ലുകൾ അടക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കാതെ സൗജന്യങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുമ്പും കോൺഗ്രസ് സർക്കാരുകൾ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക സംവരണങ്ങളും ആനുകൂല്യങ്ങളും നൽകിയിട്ടുണ്ടെങ്കിലും, പുതിയ പ്രസ്താവന സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…