Tuesday, December 16, 2025

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടം നാളെ; 12 സംസ്ഥാനങ്ങളിൽ നിന്നുള്ള 94 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നാളെയാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നാടക്കുക. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ഗുജറാത്തിലെ 26 മണ്ഡലങ്ങളിൽ ഒറ്റ ഘട്ടമായി മേയ് ഏഴിനാണ് വോട്ടെടുപ്പ് നടക്കുന്നത്. അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഗോവ, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍, ദാദ്ര നഗര്‍ഹവേലി, ദാമന്‍ ദിയു എന്നിവയാണ് മൂന്നാം ഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങൾ.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ.എസ് ഈശ്വരപ്പ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിള്‍ യാദവ്, ശിവരാജ് സിങ് ചൗഹാന്‍, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖര്‍ മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏപ്രിൽ 19 ന് ഒന്നാം ഘട്ടവും 26 ന് രണ്ടാം ഘട്ടവും പൂർത്തിയായിരുന്നു.

Related Articles

Latest Articles