Thirteen years ago, a rare record was created in ODI cricket
പതിമൂന്ന് വർഷങ്ങൾക്ക് മുന്നേ ഏകദിന ക്രിക്കറ്റിൽ ഒരു അപൂർവ റെക്കോർഡ് പിറന്നു. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിയുമായി ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ ആരാധകരെ വിസ്മയിപ്പിച്ച ദിവസത്തിന് ഇന്ന് 13 വയസ്സ് തികയുകയാണ്. 2010 ഫെബ്രുവരി 24ന് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിലാണ് സച്ചിൻ ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി സ്വന്തമാക്കുന്നത്147 പന്തിൽ 25 ഫോറുകളും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററിന്റെ വെടിക്കെട്ട്. 79 റൺസ് നേടിയ ദിനേശ് കാർത്തിക്കും 68 റൺസ് നേടിയ മഹേന്ദ്ര സിംഗ് ധോണിയും നൽകിയ പിന്തുണയിൽ സച്ചിൻ ഒരു വശത്ത് കത്തിക്കയറുമ്പോൾ ടീം ടോട്ടലും കുതിച്ചുയരുകയായിരുന്നു.
നിശ്ചിത 50 ഓവറിൽ ഇന്ത്യ അന്ന് അടിച്ചുകൂട്ടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 401 റൺസ് ആണ്.സച്ചിന് ശേഷം നിരവധി പേർ ഇരട്ട സെഞ്ച്വറികൾ നേടിയിട്ടുണ്ടെങ്കിലും ഏകദിനത്തിലെ അപൂർവതക്ക് തുടക്കമിട്ടത് ഇതിഹാസ താരമാണ്. സച്ചിന് പിന്നാലെ വീരേന്ദർ സേവാഗും രോഹിത് ശർമയും ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ഇന്ത്യൻ താരങ്ങളിൽ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയവരാണ്. ഇതിൽ രോഹിത് മാത്രം മൂന്ന് തവണയാണ് ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയത്. 264 റൺസ് നേടിയ രോഹിത് തന്നെയാണ് ഇന്നും ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറിനുടമ
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…