വയനാട്: എന്തും ഏതും ഇടിച്ചു നിരത്താനുള്ള മരാമത്ത് മാഫിയയായി ഊരാളുങ്കൽ മാറിയതെങ്ങിനെ എന്ന ചോദ്യമാണ് ഇന്ന് വായനാടുകാരുടെ മനസ്സിൽ. മൂവായിരത്തോളം വര്ഷങ്ങളുടെ പഴക്കമുള്ള തിരുനെല്ലി ക്ഷേത്രത്തിന്റെ വിളക്കുമാടം വികസന പദ്ധതിയുടെ പേരിൽ ടൂറിസം വകുപ്പിന്റെ കൊട്ടേഷനെടുത്ത ഊരാളുങ്കൽ സ്ഥലത്തിന്റെ പുരാവസ്തുമൂല്യം പരിഗണിക്കാതെ ഇടിച്ചു നിരത്തിയത്. ദക്ഷിണ ഗയ എന്നറിയപ്പെടുന്ന ഹിന്ദുക്കൾ വലിയ പ്രാധാന്യം കൽപ്പിക്കുന്ന ക്ഷേത്രമാണ് വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രം. അതിന്റെ പൗരാണിക തനിമ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ കണ്ണുംപൂട്ടിയുള്ള ഇടിച്ചു നിരത്തൽ. തിരുനെല്ലി ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ ചൈതന്യവും ചരിത്രപ്രാധാന്യം ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയാണ് കോൺക്രീറ്റ് വൽക്കരണമെന്ന ആരോപണമാണുയരുന്നത്. അഴിമതിയും കമ്മീഷനും മാത്രമാണ് ഇത്തരം മരാമത്ത് പണികൾക്ക് ഉത്തരവിടുന്നവരുടെ ഉദ്ദേശ്യം. പക്ഷെ നഷ്ടപ്പെടുന്നത് പൗരാണിക സമ്പത്താണെന്ന് ഭക്തർ അഭിപ്രായപ്പെടുന്നു.
കോടികൾ ചെലവഴിച്ച് ടൂറിസം വകുപ്പിന്റെ കീഴിലാണ് മലബാർ ദേവസ്വം ബോർഡിന്റെ അനുവാദത്തോടെ വിവാദ മരാമത്ത് പണികൾ പുരോഗമിക്കുന്നത്. പരമ്പരാഗത രീതിയിൽ നിർമ്മിച്ചിട്ടുള്ള തൂണുകൾ അടക്കം പൊളിച്ചുമാറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. റോഡുകളും പാലങ്ങളും നിർമ്മിക്കുന്ന ലാഘവത്തോടെയാണ് കോൺട്രാക്ട് കിട്ടിയിട്ടുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റി പുരാതന നിർമ്മാണം ഇടിച്ചു നിരത്തിയത്. തികച്ചും അശാസ്ത്രായമായാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്ത നിലയിൽ തൂണുകളും ബലിക്കല്ലുകളും വീണുകിടക്കുന്നത്. അതേസമയം പുരാതന ക്ഷേത്രം പൊളിച്ചു പണിയുന്ന കാര്യം മലബാർ ദേവസ്വം ബോർഡ് പുരാവസ്തു വകുപ്പിനെ അറിയിച്ചിട്ടില്ല. സംരക്ഷിത സ്മാരകം അല്ലാത്തതിനാലാണ് പുരാവസ്‌തു വകുപ്പിനെ അറിയിക്കാത്തത് എന്ന ന്യായം പറഞ്ഞാണ് ഊരാളുങ്കലിന് ഇടിച്ചു നിരത്താൻ ദേവസ്വം ബോർഡ് അനുമതി നൽകിയത്. ബോർഡ് അറിയിച്ചിരുന്നെങ്കിൽ ക്ഷേത്രവും പൗരാണിക സമ്പത്തും സംരക്ഷിക്കാനുള്ള നടപടികൾ നിർദ്ദേശിക്കുമായിരുന്നു എന്ന പുരാവസ്തു വകുപ്പിന്റെ നിലപാടും ശ്രദ്ധേയമാണ്.
ക്ഷേത്രം സംരക്ഷിക്കാനായി വലിയ പ്രതിഷേധത്തിലാണ് ഭക്തജനങ്ങൾ. വിവിധ സംഘടനകൾ വിഷയം ഏറ്റെടുത്തിട്ടുണ്ട്, അടിയന്തിരമായി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാണമെന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം ബോർഡിന് പരാതി നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡ് അടിയന്തിരമായി പ്രതികരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഭക്തരുടെ തീരുമാനം.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…