തിരുവാഭരണാഘോഷയാത്ര
ശബരിമല തീർത്ഥാടനം അതിന്റെ പാരമ്യഘട്ടത്തോടടുക്കുമ്പോൾ പന്തളത്തും സന്നിധാനത്തും വൻ തീർത്ഥാടന പ്രവാഹം .അന്യസംസ്ഥാന തീർത്ഥാടകർ അടക്കം പ്രതിദിനം പതിനായിരക്കണക്കിന് പേരാണ് പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്ര ദർശനത്തിനും ഒപ്പം തിരുവാഭരണങ്ങൾ കണ്ടു തൊഴാനുമായി എത്തുന്നത് .ജനുവരി 12 നാണ് പന്തളത്തു നിന്നും തിരുവാഭരണങ്ങൾ സന്നിധാനത്തേക്ക് യാത്രയാകുന്നത് .
അതെ സമയം മകരവിളക്ക് ദിനത്തിലെ തിരക്ക് നിയന്ത്രിക്കാൻ ശബരിമലയിൽ വെർച്വൽ, സ്പോട്ട് ബുക്കിംഗുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി .സ്പോട്ട്ബുക്കിംഗ് നിലക്കലിൽ മാത്രമായി പരിമിതപ്പെടുത്തി തീർത്ഥാടക വാഹനങ്ങളും കെ എസ് ആർ ടി സി ബസുകളും നിലക്കൽ എത്തി ബുക്കിംഗ് പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമാകും കടത്തി വിടുക .ജനുവരി 10 മുതൽ ഭക്തർ ജ്യോതികാണുന്നതിനായി പർണശാലകൾ കെട്ടി കാത്തിരിക്കുന്ന പതിവുണ്ട്.ഇതുകാരണം മകരവിളക്ക് ദിവസം ഉണ്ടാകാവുന്ന തിരക്ക് ഒഴിവാക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.പർണശാലയിൽ ഭജനയിരിക്കുന്ന ഭക്തർ പാചകം ചെയ്യുന്നതും മറ്റും നിയന്ത്രിക്കാനുള്ള മാർഗരേഖയിലെ നിർദേശങ്ങൾ വിവിധ വകുപ്പുകളുമായി ചേർന്ന് പോലീസ് നടപ്പാക്കും. 14 ന് തിരുവാഭരണ ഘോഷയാത്ര കടന്നുപോയിക്കഴിഞ്ഞേ ഭക്തർക്ക് പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ദർശനത്തിനെത്താൻ സൗകര്യം അനുവദിക്കൂ.ജനുവരി 14 നാണ് മകരവിളക്ക്.
തിരുവാഭരണ ഘോഷയാത്രയുടെ ഭക്തിസാന്ദ്രമായ മുഹൂർത്തങ്ങൾ ലോകത്തിനു മുന്നിൽ ആദ്യമായി എത്തിച്ച തത്വമയി ടിവി തുടർച്ചയായ ഏഴാം വർഷവും തിരുവാഭരണ ഘോഷയാത്രയുടെയും മകരവിളക്കിന്റെയും തത്സമയക്കാഴ്ചകൾ സംപ്രേഷണം ചെയ്യും .ജനുവരി 12 ന് തിരുവാഭരണങ്ങൾ പന്തളത്തു നിന്നും യാത്ര തിരിക്കുന്നത് മുതൽ ടീം തത്വമയിയും തിരുവാഭരണ യാത്ര സംഘത്തോടൊപ്പം സന്നിധാനത്തേക്ക് നീങ്ങും .തിരുവാഭരണ ഘോഷയാത്രയുടെയും മകരവിളക്കിന്റെയും തത്സമയ ദൃശ്യങ്ങൾ കാണാൻ https://bit.ly/TatwaLIVE എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…