പന്തളം; ചരിത്രപ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്രയുടെ പ്രാരംഭ ചടങ്ങുകൾക്ക് തുടക്കമായി. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിന്റെ സ്ട്രോങ്ങ് റൂമിൽ നിന്ന് തിരുവാഭരണ പേടകങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് മാറ്റി. പുലർച്ചെ മൂന്നുമണിക്കാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഗുരുസ്വാമിമാരെ മാലയിട്ട് ആദരിച്ച ശേഷമാണ് പേടകങ്ങൾ കൈമാറിയത്. ഉച്ചക്ക് ഒരു മണിയോടെ തിരുവാഭരണ പേടകങ്ങൾ ഘോഷയാത്രയായി സന്നിധാനത്തേക്ക് തിരിക്കും. അതുവരെ ഭക്തജനങ്ങൾക്ക് വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനം സാധ്യമാണ്. ഇന്നുമുതൽ മൂന്നു ദിവസം നീളുന്ന തിരുവാഭരണ ഘോഷയാത്രയുടെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. http://bit.ly/3Gnvbys
ഇരുത്തിയഞ്ച് പേരാണ് തിരവാഭരണ പേടകവാഹക സംഘത്തിലുള്ളത് . ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം ശിരസിലേറ്റുന്നത് ഗുരു സ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ്. പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്ര ആദ്യ ദിനം അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിനം ളാഹ സത്രത്തിലും തങ്ങും. പന്തളം ഊട്ടുപുര കൊട്ടാരത്തിലെ രാജരാജ വർമ്മയാണ് ഘോഷയാത്രയെ അനുഗമിക്കുന്ന രാജപ്രതിനിധി.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…