Tuesday, May 7, 2024
spot_img

പ്രാരംഭ ചടങ്ങുകൾക്ക് തുടക്കമായി; ഘോഷയാത്രയ്ക്ക് മുന്നോടിയായി പേടകങ്ങൾ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്ന് വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിലേക്ക് മാറ്റി; പുലർച്ചെ മൂന്നുമണിക്ക് നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങൾ കാണാം; തത്വമയി എക്സ്ക്ലൂസീവ്!

പന്തളം; ചരിത്രപ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്രയുടെ പ്രാരംഭ ചടങ്ങുകൾക്ക് തുടക്കമായി. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിന്റെ സ്ട്രോങ്ങ് റൂമിൽ നിന്ന് തിരുവാഭരണ പേടകങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് മാറ്റി. പുലർച്ചെ മൂന്നുമണിക്കാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഗുരുസ്വാമിമാരെ മാലയിട്ട് ആദരിച്ച ശേഷമാണ് പേടകങ്ങൾ കൈമാറിയത്. ഉച്ചക്ക് ഒരു മണിയോടെ തിരുവാഭരണ പേടകങ്ങൾ ഘോഷയാത്രയായി സന്നിധാനത്തേക്ക് തിരിക്കും. അതുവരെ ഭക്തജനങ്ങൾക്ക് വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനം സാധ്യമാണ്. ഇന്നുമുതൽ മൂന്നു ദിവസം നീളുന്ന തിരുവാഭരണ ഘോഷയാത്രയുടെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. http://bit.ly/3Gnvbys

ഇരുത്തിയഞ്ച് പേരാണ് തിരവാഭരണ പേടകവാഹക സംഘത്തിലുള്ളത് . ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം ശിരസിലേറ്റുന്നത് ഗുരു സ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ്. പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്ര ആദ്യ ദിനം അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിനം ളാഹ സത്രത്തിലും തങ്ങും. പന്തളം ഊട്ടുപുര കൊട്ടാരത്തിലെ രാജരാജ വർമ്മയാണ് ഘോഷയാത്രയെ അനുഗമിക്കുന്ന രാജപ്രതിനിധി.

Related Articles

Latest Articles