Kerala

ഘോഷയാത്രയ്ക്ക് ഇനി പത്ത് ദിനങ്ങൾ കൂടി; ഭക്തർക്കും രാജ പ്രതിനിധിക്കും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും തിരുവാഭരണ പാത സംരക്ഷണ സമിതി

റാന്നി:പന്തളം ശബരിമല തിരുവഭരണ പാതയിൽ സ്ഥിരമായ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നുണ്ടെങ്കിലും ഈ വർഷത്തെ ഘോഷയാത്രയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്തിന് ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി. ഇനിയും പത്തു ദിവസങ്ങൾ മാത്രമാണ് ഘോഷയാത്രയ്ക്ക് ഉള്ളത്.

ഭക്തർ രാത്രി സമയത്തു കടന്നുപോകുന്ന സ്ഥലങ്ങളിലെ വഴിവിളക്കുകൾ സ്ഥാപിക്കുകയും വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ അസ്‌ക്ക ലൈറ്റുകൾ തെളിക്കുന്നതിനും നടപടി സ്വീകരിക്കണം എന്നും തിരുവാഭരണ പാത സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

കൂടാതെ രാത്രി വിശ്രമ കേന്ദ്രങ്ങളായ അയിരൂർ പുതിയകാവിലും, ളാഹയിലും അടിസ്ഥാന സൗകര്യം ഒരുക്കുകയും വിശ്രമകേന്ദ്രം ഒരുക്കുന്നതിനും നടപടി ഉണ്ടാകണമെന്നും ആയിക്കകുന്നിൽ മണ്ണിടിഞ്ഞുവീണ് മരങ്ങൾ ഉൾപ്പെടെ യാത്രക്കാരുടെ മുകളിൽ പതിച്ചുകൊണ്ട് അപകടത്തിന് സാധ്യത ഏറെയാണ്, ഉടൻതന്നെ മരങ്ങൾ മുറിച്ചുമാറ്റിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും. സമിതി ആവശ്യപ്പെട്ടു

മാത്രമല്ല യാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള വെള്ളവും ഭക്ഷണവും കോവിഡിന്റെ പേരിൽ തടയാതെ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ളാഹ സത്രത്തിനോട് ചേർന്ന് നടക്കുന്ന നിർമ്മാണത്തിൽ തിരുഭാഭരണ ഘോഷ യാത്ര സംഘത്തിനുകൂടി വിശ്രമിക്കുന്നതിനുള്ള സംവിധാനങ്ങൾ കൂടി ഒരുക്കുകയും ഒളിയംമ്പുഴയ്ക്കും വലിയാനവട്ടത്തിനും ഇടയിൽ തിരുവഭരണ യാത്രയിൽ റോഡുകൾ നടക്കാൻ വയ്യാത്ത വിധം മലമുത്ര വിസർജ്ജനം നടത്തുന്നത് തടയുന്നതിനും നടപടി സ്വീകരിക്കണമെന്നും പന്തളത്തു നിന്നും തിരുവഭരണ യാത്രയേ അനുഗമിക്കുന്നവർക്ക് ദർശന സൗകര്യം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

രാജ പ്രതിനിധിക്ക് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നതിനും നടപടി സ്വീകരിക്കണം എന്നും തിരുവാഭരണ പാത സംരക്ഷണ സമിതി പ്രസിഡന്റ് പി ജി ശശികുമാർ വർമ്മയും സെക്രട്ടറി പ്രസാദ് കുഴികാലയും ആവശ്യപ്പെട്ടു.

B4 Admin

Recent Posts

കുട്ടികളെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് മുതിർന്നവർ: ജുവനൈൽ നിയമത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി ബി. സന്ധ്യ

കുട്ടികളാണെന്ന നിയമപരമായ ആനുകൂല്യം മുതലെടുത്ത് മുതിർന്നവർ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും ഉപയോഗിക്കുന്നതായി മുൻ ഡിജിപി ബി. സന്ധ്യ. കുട്ടികൾക്ക്…

12 minutes ago

റെയിൽവേയുടെ കുറ്റമോ? യാത്രക്കാരുടെ പൗരബോധമില്ലായ്മയോ?

ഭാരതീയ റെയിൽവേ ആധുനികവൽക്കരണത്തിന്റെ പാതയിൽ മുന്നേറുകയാണ്. പുതിയ ട്രെയിനുകൾ, നവീകരിച്ച കോച്ചുകൾ, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ തുടങ്ങി യാത്രക്കാർക്കായി…

2 hours ago

ഭക്തിനിർഭരമായ ചടങ്ങുകളോടെ പണ്ഡാര പൊങ്കാല അടുപ്പ് ഒരുങ്ങി: കാർത്തിക പൊങ്കാലയ്ക്കായി ആത്മീയ ആവേശത്തിലേക്ക് ഉണർന്ന് ചക്കുളത്തുകാവ്!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…

17 hours ago

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

24 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

24 hours ago