Police
തിരുവനന്തപുരം: ജഡ്ജികുന്നില്‍ ദമ്പതികളെ ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുരേഷിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ചു. ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ അടയാളങ്ങളോ പരിക്കുകളോ ഇല്ല. എന്നാല്‍ ചില പാടുകളുണ്ട്. അവ മരണ കാരണമല്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതിയെ കസ്റ്റഡിയില്‍ വച്ച് പോലീസ് മര്‍ദിച്ചോ എന്നതില്‍ അന്വേഷണം തുടരുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വിശദികരിക്കുന്നത്. പോലീസുകാര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ഉടന്‍ ചേര്‍ക്കില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെ ആക്രമിച്ചെന്ന കേസിലാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുരേഷിനെ ആശുപത്രിയിലെത്തിക്കുകയും ഇവിടെവച്ച് മരിക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…