Thursday, September 24, 2026

തിരുവല്ലത്ത് ദമ്പതികളെ ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം; അന്വേഷണം തുടരും, ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ജഡ്ജികുന്നില്‍ ദമ്പതികളെ ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുരേഷിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ചു. ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ അടയാളങ്ങളോ പരിക്കുകളോ ഇല്ല. എന്നാല്‍ ചില പാടുകളുണ്ട്. അവ മരണ കാരണമല്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രതിയെ കസ്റ്റഡിയില്‍ വച്ച്‌ പോലീസ് മര്‍ദിച്ചോ എന്നതില്‍ അന്വേഷണം തുടരുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വിശദികരിക്കുന്നത്. പോലീസുകാര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ഉടന്‍ ചേര്‍ക്കില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെ ആക്രമിച്ചെന്ന കേസിലാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുരേഷിനെ ആശുപത്രിയിലെത്തിക്കുകയും ഇവിടെവച്ച്‌ മരിക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles