India

തിരുവനന്തപുരം നഗരസഭാ നികുതി വെട്ടിപ്പിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ രാപ്പകല്‍ സമരം; ഐക്യദാര്‍ഢ്യവുമായി സുരേഷ് ഗോപി എം പി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിച്ച സംഭവത്തില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും സുരേഷ് ഗോപി എം.പി.

നഗരസഭാ ഹാളില്‍ നികുതി വെട്ടിപ്പിനെതിരെ 19 ദിവസമായി ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയതായിരുന്നു അദ്ദേഹം.

26 ലക്ഷം രൂപയുടെ ഗുരുതരമായ വെട്ടിപ്പ് കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റുചെയ്യാത്തതിനു പിന്നില്‍ മറ്റു പല കാര്യങ്ങളും പുറത്തുവരുമെന്നതിന്റെ ഭയമാകാമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ ബി.ജെ.പി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപനും ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും ചേര്‍ന്ന് സ്വീകരിച്ചു.

സമരത്തിലുള്ള കൗണ്‍സിലര്‍മാര്‍ക്കുള്ള ഭക്ഷണം പുറത്തുനിന്നാണെന്ന് അറിഞ്ഞ സുരേഷ് ഗോപി നാളത്തെ ഉച്ചഭക്ഷണം തന്റെ വകയാണെന്ന് കൗണ്‍സിലര്‍മാരെ അറിയിക്കുകയും ചെയ്തു.

കൂടാതെ സാധാരണക്കാരെയും പട്ടികജാതി ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളിലെ അന്വേഷണത്തെപ്പോലും അട്ടിമറിക്കുന്ന ഭരണ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിനെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പട്ടികജാതി ഫണ്ട് തിരിമറിയും വീട്ടുകരം വെട്ടിപ്പും സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും പാലിക്കുന്ന മൗനം ഈ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു എന്നും രാജേഷ് കൂട്ടിച്ചേർത്തു.

admin

Recent Posts

ഉത്തർപ്രദേശിൽ കോൺഗ്രസ് ഒരു സീറ്റ് പോലും നേടില്ല! വീഡിയോ വൈറൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകളിൽ കൂടുതൽ നേടില്ലെന്ന് മോദി

22 mins ago

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ദില്ലി : വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള…

40 mins ago

തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണം അവസാനിച്ചു!കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ പുറത്ത്

ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിന് സ്ഥാനം നഷ്‌ടമായി.…

1 hour ago

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണി;എൽടിടിഇ നിരോധനം അഞ്ച് വർഷത്തേക്ക് നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്

ദില്ലി :എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ…

2 hours ago

18 കേന്ദ്ര മന്ത്രിമാർ 12 മുഖ്യമന്ത്രിമാർ ! മോദിയുടെ പത്രികാ സമർപ്പണത്തിന് എത്തിയവർ ഇവരൊക്കെ I MODI

കാലഭൈരവനെ വണങ്ങി ! ഗംഗയെ നമിച്ച് കാശിയുടെ പുത്രനായി മോദിയുടെ പത്രികാ സമർപ്പണം I NOMINATION

2 hours ago

മട്ടും ഭാവവും മാറി പ്രകൃതി ! കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത ; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…

3 hours ago