Kerala

മഴക്കെടുതി: ദു:ഖം രേഖപ്പെടുത്തി ദലൈലാമ; കേരളത്തിനായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും

തിരുവനന്തപുരം: മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട സംസ്ഥാനത്തിന് ഐക്യദാര്‍ഢ്യവുമായി തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. (Dalai Lama) കനത്തമഴയെ തുടർന്ന് നിരവധിപേർ മരിക്കാനിടയായതിൽ ദലൈലാമ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

“നിങ്ങൾക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും നാശനഷ്ടം ബാധിച്ച എല്ലാവർക്കും എന്റെ അനുശോചനം അറിയിക്കുന്നു. ആവശ്യമുള്ളവർക്ക് സഹായം നൽകാൻ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു. കേരളത്തോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റിൽ നിന്ന് ഒരു തുക സംഭാവനയായി ഞാൻ വാഗ്ദാനം ചെയ്യുന്നു” – കത്തിൽ ലാമ പറഞ്ഞു.

അതേസമയം നീരൊഴുക്ക് ശക്തമായ പശ്ചാത്തലത്തിൽ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 11 മണിക്ക് തുറക്കാന്‍ തീരുമാനം. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കും. നാളെ രാവിലെ 7.00 മണിക്ക് ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 2398.86 അടിയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് എന്ന് കെ എസ് ഇ ബി ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

admin

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

2 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

3 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

3 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

3 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

4 hours ago