Kerala

തിരുവനന്തപുരത്ത് വ്യാപക നാശം വിതച്ച് മഴ; നെയ്യാറ്റിൻകര ടിബി ജംഗ്ഷന് താഴെ റോഡ് ഇടിഞ്ഞു താണു; ധനുവച്ചപുരത്ത് കിണർ അപ്രത്യക്ഷം

നെയ്യാറ്റിൻകര: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ് (Heavy Rain In Trivandrum). തിരുവനന്തപുരത്ത് 12 മണിക്കൂറായി തോരാത്ത മഴയാണ്. ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ടിബി ജങ്ഷനില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു നദിയിയിലേക്ക് താഴ്ന്നു. ഒരുവശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്. ഇവിടെ ഗതാഗതം ഭാഗികമായി തടസപ്പെടും.

അതേസമയം വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞൊഴുകുന്നു. സമീപത്തെ കടകളില്‍ വെള്ളം കയറി. കോവളം വാഴമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആളുകള്‍ ഇറങ്ങി ഓടിയതുകൊണ്ടാണ് അപകടം ഒഴിവായത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. വിതുര പൊന്‍മുടി പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇതിനിടെ ധനുവച്ചപുരത്ത് പേരെത്തുകോണം വീട്ടിൽ കൃഷ്ണൻ നായരുടെ വീട്ടിലെ കിണർ ഇടിഞ്ഞു താണു. ഒരു വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ കിണർ അപ്രത്യക്ഷമായതായി വീട്ടുകാർ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 15നും 16നും പരക്കെ മഴ തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്. കേരളത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

Anandhu Ajitha

Recent Posts

ഹിന്ദു സമുദായ നേതാക്കളെ ആക്രമിക്കാൻ ഇത് വാരിയൻ കുന്നന്റെ കാലമല്ലെന്ന് അഡ്വ. ബി ഗോപാലകൃഷ്ണൻ

വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ I…

58 minutes ago

മുസ്ലിങ്ങൾ വിചാരിച്ചാൽ ഒരു മിനിട്ടിനുള്ളിൽ രാജ്യത്ത് കലാപം ! മൗലാനാ സാജിദ് റാഷിദി I SHRUKH KHAN

ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…

1 hour ago

വെനസ്വേലൻ പ്രസിഡന്റിനെ നിഷ്പ്രയാസം പിടികൂടി !! ശത്രു രാജ്യങ്ങളിൽ നടത്തുന്ന ഓപ്പറേഷനുകളിൽ അഗ്രഗണ്യർ ! ആരാണ് ലോകത്തെ വിറപ്പിക്കുന്ന ‘ഡെൽറ്റ ഫോഴ്സ്’

ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…

2 hours ago

വെനസ്വേലയിൽ അമേരിക്കൻ അധിനിവേശം! പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയെന്ന് ട്രമ്പ്; ദൗത്യത്തിനായി രംഗത്തിറക്കിയത് അമേരിക്കൻ സൈന്യത്തിന്റെ കരുത്തുറ്റ കമാൻഡോകളായ ഡെൽറ്റ ഫോഴ്‌സിനെ

വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…

2 hours ago

രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം തള്ളി ജനങ്ങൾ I RAHUL GANDHI

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…

2 hours ago

ഇറാൻ മുല്ലമാർ ഇനിയും പ്രതിഷേധങ്ങൾക്കെതിരെ വെടിവച്ചാൽ ഉടൻ തിരിച്ചടിയെന്ന് അമേരിക്കയും ഇസ്രായേലും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…

2 hours ago