Saturday, April 20, 2024
spot_img

അറബിക്കടലിൽ കാണാതായ കാലാവസ്ഥാ നിരീക്ഷണ യന്ത്രം കണ്ടെത്തി; സോളര്‍ പാനലുകള്‍ ഇളക്കി മാറ്റിയ നിലയില്‍

കാസര്‍കോഡ്: അറബിക്കടലില്‍ കാണാതായ ഭൗമശാസ്ത്ര വകുപ്പിന്റെ കാലാവസ്ഥാ നിരീക്ഷണ യന്ത്രം വേവ് റൈഡര്‍ ബോയെ ((wave rider buoy) കണ്ടെത്തി. മഹാരാഷ്ട്ര തീരത്തുനിന്നാണ് കാലാവസ്ഥാ നിരീക്ഷണ യന്ത്രത്തെ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് യന്ത്രം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് ബോയ് കാണാതായത്. ജൂലൈ മുതൽ ബോയയുമായി ബന്ധം നഷ്ടമായിരുന്നു. ബോയ്‍യുടെ സോളര്‍ പാനലുകള്‍ ഇളക്കി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍ ബോയ് ഏറ്റെടുത്തു. യന്ത്രക്കെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് മൽസ്യത്തൊഴിലാളികൾ അംഗങ്ങളായുള്ള കോസ്റ്റൽ പൊലീസിന് കീഴിലെ എഴുന്നൂറിലേറെ വാട്സാപ്പ് ഗ്രൂപ്പുകളിലും ബോയയുടെ വിവരങ്ങൾ കൈമാറിയിരുന്നു.

ചില മത്സ്യ തൊഴിലാളികള്‍ ഈ ബോയ്ക്ക് മുകളില്‍ കയറി നില്ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിനും സുനാമി, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയവയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നതിനുമായി കടല്‍പ്പരപ്പില്‍ സ്ഥാപിക്കുന്ന ഉപകരണമാണ് വേവ് റൈഡര്‍ ബോയ് .

Related Articles

Latest Articles