Monday, December 15, 2025

തിരുവനന്തപുരം കരുമൺകോട് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ! ഭർത്താവ് കസ്റ്റഡിയിൽ ; ഇരു കാല്‍മുട്ടുകളും തകർന്ന ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കരുമൺകോട് വനത്തിനുള്ളില്‍ ഭാര്യയുടെ ഇരു കാല്‍മുട്ടുകളും ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പാലോട് പച്ച സ്വദേശി സോജിയെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു. കാലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ, സോജിയുടെ ഭാര്യ മൈലമൂട് സ്വദേശിനി ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സോജിയും ഷൈനിയും തമ്മില്‍ കുറച്ചുനാളുകളായി പിണക്കത്തിലായിരുന്നു. എന്നാല്‍ തമ്മില്‍ ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. ഇന്ന് രാവിലെ സോജി, ഷൈനിയെ ഫോണ്‍ വിളിച്ച് കരുമണ്‍കോട് വനത്തില്‍ വരാനും പറഞ്ഞു. ഇത് പ്രകാരം വനത്തിലെത്തിയ ഷൈനിയുമായി സോജി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെസോജി, കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഷൈനിയുടെ ഇരുകാല്‍മുട്ടുകളിലും അടിക്കുകയായിരുന്നു.

Related Articles

Latest Articles