Kerala

തിരുവനന്തപുരം മനോരമ വധം; പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനൊരുങ്ങി പോലീസ്

തിരുവനന്തപുരം: വയോധിക മനോരമയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി പോലീസ് ഇന്ന് തെളിവെടുക്കും. പ്രതി ആദം അലിയെ പത്തു ദിവസത്തെ പോലീസ് കസ്റ്റഡയിൽ കോടതി വിട്ടിരുന്നു. നിലവിൽ ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ഒപ്പമുണ്ടായിരുന്നവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കും. മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിന്‍റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക.

കേശവദാസപുരം മനോരമ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും ഇനി കണ്ടെത്താനുള്ളത് മനോരമയുടെ കഴുത്തറുക്കാൻ ഉപയോഗിച്ച കത്തിയും അവരിൽ നിന്നും കവര്‍ച്ച ചെയ്ത ആഭരണങ്ങളുമാണ്. ഇത് കണ്ടെത്തിയാല്‍ കേസിലെ എല്ലാ പഴുതുകള്‍ അടയ്ക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.

മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ആദം അലി തനിച്ചാണ് മൃതദേഹം മനോരമയുടെ വീട്ടിൽ നിന്ന് തൊട്ടടുത്ത പുരയിടത്തിലേക്ക് കൊണ്ടുപോയതും അവിടെയുണ്ടായിരുന്ന കിണറിലേക്ക് തള്ളിയിട്ടതും. കൂടുതൽ ചോദ്യം ചെയ്യൽ നടത്തിയാൽ മാത്രമേ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാനാകൂ.

Meera Hari

Recent Posts

ഒരു രാജ്യം ഒരു ജഴ്സി! ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്തിറങ്ങി; ഓറഞ്ചും നീലയും പ്രധാന നിറങ്ങൾ

ദില്ലി: ടി20 ലോകകപ്പില്‍ ടീം ഇന്ത്യ ധരിക്കുന്ന ജേഴ്സിയുടെ ചിത്രങ്ങള്‍ പുറത്ത്. നീല ജഴ്സിക്കൊപ്പം ഓറഞ്ച് നിറം കലർന്നതാണ് ഇന്ത്യയുടെ…

35 mins ago

അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി; എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് നരേന്ദ്രമോദിയുടെ ആഹ്വാനം

അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. തെരഞ്ഞെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിൽ…

39 mins ago

‘ജനങ്ങൾ എന്നെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്നു; വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും’;സ്മൃതി ഇറാനി

ലക്‌നൗ: അമേഠിയിലെ ജനങ്ങൾ സ്വന്തം കുടുംബാംഗമായാണ് തന്നെ കാണുന്നതെന്ന് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സമൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ അടിസ്ഥാന…

41 mins ago

സിസിടിവി മെമ്മറി കാർഡ് മേയറും എം എൽ എ യും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചു! എം എൽ എ സച്ചിൻ ദേവ് ബസ്സിൽ അതിക്രമിച്ച് കയറി തെറിവിളിച്ചു, യദുവിന്റെ പരാതിയിൽ ഗുരുതര വകുപ്പുകൾ ചുമത്തി എഫ് ഐ ആർ!

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കിച്ച കേസിൽ മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴി പോലീസ് ഇന്ന്…

2 hours ago