Friday, May 3, 2024
spot_img

ഭാര്യയെ വെട്ടി പരിക്കേൽപിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു; സംഭവം കോട്ടയത്ത്, പോലീസ് കേസെടുത്തു

കോട്ടയം: കോട്ടയം വൈക്കം തോട്ടകത്ത് ഭാര്യക്ക് നേരെ അതിക്രമം. ഭാര്യയെ വെട്ടിയതിന് ശേഷം ഭർത്താവ് വിഷം കഴിച്ച് മരിച്ചു. തലയാഴംതോട്ടകം കമ്മ്യൂണിറ്റി ഹാളിന് സമീപമാണ് ആക്രമണം നടന്നത്. തലനാരിഴക്കാണ് ഭാര്യ സുശീല മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. പുത്തൻവീട്ടിൽ ദാമോദരനാണ് ഭാര്യ സുശീലയെ വെട്ടി പരിക്കേൽപിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്.

നാട്ടുകാർ ചേർന്ന് ഗുരുതരമായി പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദാമോദരനെ പിന്നീട് വീടിന് സമീപം തോട്ടരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.

ശുശീലയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ ദാമോദരൻ പാടത്തിലുടെ ഓടി പോവുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി നടത്തിയ തിരച്ചിലിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Latest Articles