Saturday, December 13, 2025

തിരുവനന്തപുരത്തെ ആമയഴിഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ നഗരസഭാ ജീവനക്കാരനെ കാണാതായി! കാണാതായത്മാരായമുട്ടം സ്വദേശി ജോയിയെ ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുത്തെ ആമയഴിഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ നഗരസഭാ ജീവനക്കാരനെ കാണാതായെന്ന് റിപ്പോർട്ട്. നഗരസഭയുടെ താൽക്കാലിക ജീവനക്കാരനെയാണ് കാണാതായത്. തൊഴിലാളി തോട്ടിലെ ഒഴുക്കിൽ പെട്ടെന്നാണ് സംശയം ഉയരുന്നത്. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്താണ് തോട് ഒഴുകുന്നത്. തോട്ടിലെ ഒഴുക്കിൽപെട്ടുപോയെന്നാണ് സംശയം. മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്.റെയിൽവേയുടെ നിർദേശാനുസരണമാണ് തോട് വൃത്തിയാക്കൽ നടന്നത്. രാവിലെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ധാരാളം മാലിന്യങ്ങൾ കൂമ്പാരംകെട്ടി കിടക്കുകയാണ്. മാലിന്യങ്ങൾ മൂലം തോട് ഒഴുക്ക് നിലച്ചുപോകുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. ഫയർഫോഴ്സ് ഉൾപ്പെടെയെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

Related Articles

Latest Articles