13-shot-at-in-subway-station-in-new-york-cops-say-no-active-explosives
തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിന് വെടിയേറ്റു. പാങ്ങോട് സ്വദേശിയും ഇലക്ട്രീഷനുമായ റഹിം എന്ന യുവാവിനാണ് തലക്ക് വെടിയേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയായിരുന്നു ആക്രമണമുണ്ടായത്.
പാങ്ങോട് വർക്ക് ഷോപ്പ് നടത്തുന്ന വിനിത് എന്നയാളാണ് വെടിവെച്ചതെന്നാണ് ദ്യക്സാക്ഷികൾ പറയുന്നത്.
പ്രതിയെ പോലീസ് പുലർച്ചയോടെ പിടികൂടിയതായാണ് ലഭിയ്ക്കുന്ന വിവരം.
ഇയാൾക്കൊപ്പമുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. റഹിമിന്റെ ബൈക്ക് വിനിതിന്റെ വർക്ക് ഷോപ്പിൽ റിപ്പയർ ചെയ്യാനായി നൽകിയിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന റഹിമിന് തലക്ക് ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കടയ്ക്കൽ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…