മണിയൻപിള്ള രാജു
തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തില്‍ നടൻ മണിയൻ പിള്ള രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തിന് ശേഷം ഇന്ന് രാവിലെ പോലീസ് സ്‌റ്റേഷനിൽ ഹാജരായപ്പോഴാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ വൈദ്യുപരിശോധനയ്ക്ക് വിധേയമാക്കി. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. മണിയൻ പിള്ള രാജു ഓടിച്ചിരുന്ന കാർ ബൈക്കിലിടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നുവെന്നാണ് യുവാക്കളുടെ മൊഴി.
അപകടസമയത്ത് കാറോടിച്ചിരുന്നത് താനാണെന്ന് മണിയൻപിള്ള രാജു സമ്മതിച്ചു. ക്ലബിലെ ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം നടന്നതെന്നും, അമിതവേഗതയിലെത്തിയ ബൈക്ക് തന്റെ വാഹനത്തിന്റെ പിന്‍ഭാഗത്ത് വന്നിടിക്കുകയായിരുന്നുവെന്നും ഭയം മൂലമാണ് വാഹനം നിര്‍ത്താതെ പോയതെന്നുമാണ് നടന്റെ വിശദീകരണം. പോലീസിനെ വിളിച്ച് രാവിലെ വരാമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ രാത്രി മണിയൻ പിള്ള രാജുവിനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നാണ് പോലീസ് പറഞ്ഞിരുന്നത്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…