Sunday, December 14, 2025

ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിന് നാളെ തിരുവനന്തപുരം വേദിയാകും ! ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരത്ത് നാളെ നടക്കുന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗം പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 10.30 മുതല്‍ വൈകുന്നേരം 6 മണിവരെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലാണ് നേതൃയോഗം നടക്കുക.

ബിജെപിയുടെ പഞ്ചായത്ത്ഏരിയ പ്രസിഡന്റുമാര്‍ മുതല്‍ സംസ്ഥാന ഭാരവാഹികള്‍ വരെ പങ്കെടുക്കുന്ന യോഗമാണിത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വിജയത്തോടനുബന്ധിച്ച് പാര്‍ട്ടിയെ ശക്തമാക്കാനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗത്തിൽ ചര്‍ച്ചയാവും.

Related Articles

Latest Articles