news-tamilnadu-case
കോഴിക്കോട്: 28 കേസുകളിൽ വാറണ്ട് നിലവിലുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തയ്യിൽ ഹിൽത്താസാണ് കോഴിക്കോട് ടൗൺ പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ കോഴിക്കോട് സിറ്റിയിൽ 35 കേസുകൾ നിലവിലുണ്ട്. സ്വർണ്ണാഭരണങ്ങൾ പണയം വെച്ചതിന് മാത്രമാണ് ഇത്രയും കേസ്.
ടൗൺ, നടക്കാവ്,മെഡിക്കൽ കോളേജ്, നല്ലളം,പന്നിയങ്കര, ചേവായൂർ എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 28 കേസുകൾ നിലവിലുണ്ട്. കോടതിയിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം ഒളിവിൽ പോവുകയായിരുന്നു.
കോയമ്പത്തൂർ, എറണാകുളം, കരിപ്പൂർ എയർപോർട്ട്, പാണ്ടിക്കാട്, മഞ്ചേരി എന്നിവിടങ്ങളിൽ വാടക വീട്ടിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. തുടർന്ന് മാസങ്ങളായി ടൌൺ പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് മഞ്ചേരി മുട്ടിപ്പാലത്ത് വാടക വീട്ടിൽ വെച്ച് ഇയാൾ പിടിയിലായത്. ടൌൺ എസ്.ഐ അനൂപ്. എ. പി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ പി , പ്രബീഷ്. ഒ ഡൻസാഫ് സ്ക്വാഡ് അംഗം എ.എസ്, ഐ മനോജ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…