Kerala

‘തിരുവാതിരയും പാട്ടിലെ വരികളും സഖാക്കള്‍ക്ക് വേദനയുണ്ടാക്കി’; മെഗാ തിരുവാതിരയിൽ ക്ഷമ ചോദിച്ച് തടി തപ്പി സംഘാടകസമിതി

തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ സിപിഎം (CPM) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ഞൂറോളംപേരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വച്ച് നടന്ന തിരുവാതിരയിൽ ക്ഷമ ചോദിച്ച് സ്വാഗത സംഘം. ‘തിരുവാതിര നടത്തിയ ദിവസവും പാട്ടിലെ വരികളും സഖാക്കള്‍ക്ക് വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നു’ എന്ന് സ്വാഗത സംഘം കണ്‍വീനര്‍ എസ് അജയന്‍ പറഞ്ഞു. സമ്മേളന പ്രതിനിധികള്‍ക്ക് നന്ദി പറയവെയാണ് ക്ഷമാപണം നടത്തിയത്.

കൊവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ മെഗാ തിരുവാതിര വന്‍ വിവാദമായിരുന്നു. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് ധീരജിന്‍റെ ചിത അണയും മുന്‍പ് തിരുവനന്തപുരത്ത് തിരുവാതിരക്കളി നടത്തി എന്നും വിമര്‍ശനം ഉയർന്നിരിന്നു.

അതേസമയം തൃശൂർ തെക്കുംകരയിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഐഎം നടത്തിയ തിരുവാതിരക്കളിക്കെതിരെ പൊലീസിൽ പരാതി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഐഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. അതേസമയം, തിരുവാതിരക്കളി പോലെ ആളുകള്‍ കൂടുന്ന പരിപാടികള്‍ തല്‍ക്കാലത്തേയ്ക്കു നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ നേതൃത്വം അറിയിച്ചു.

B4 Admin

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

15 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

15 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

15 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

19 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

20 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 day ago