മുംബൈ : കിരണ്‍ റാവു വീണ്ടും സംവിധായിക ആകുന്നു.പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കിരൺ സംവിധാന രംഗത്തേക്ക് തിരിച്ചുവരുന്നത്. കിരണ്‍ റാവുവിന്റെ മുന്‍ഭര്‍ത്താവും നടനുമായ ആമീര്‍ ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.
കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. ബിപ്ലബ് ഗോസ്വാമിയാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ വച്ചായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. ഏപ്രില്‍ മാസത്തോടു കൂടി ചിത്രം പൂര്‍ത്തിയാകും.
ചിത്രത്തിൽ വേഷമിടുന്നത് സ്പര്‍ശ് ശ്രീവാസ്തവ, പ്രഭിത രത്ന, നിതാന്‍ഷി ഗോയല്‍ എന്നിവരാണ്.
അതേസമയം 2021 ജൂലൈ 3 നാണ് ആമീറും കിരണും വേര്‍പിരിഞ്ഞത്. വിവാഹമോചനം തങ്ങളുടെ സൗഹൃദത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ആമീര്‍ വ്യക്തമാക്കിയിരുന്നു.
മാത്രമല്ല ആമീറിന്റെ ഏറ്റവും പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ നിര്‍മാതാക്കളില്‍ ഒരാളാണ് കിരണ്‍ റാവു. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…
ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !