This country is afraid of anyone; Hiding the fact that 'Kerala Story' was not banned; Thamarassery Diocese KCYM on who insists on locking down freedom of expression
വയനാട്: വിവാദ ചിത്രമായ ‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്‌ക്ക് അഭിനന്ദമറിയിച്ച് താമരശേരി രൂപത കെസിവൈഎം യൂണിറ്റ്. ഈ ചിത്രം പ്രദർശിപ്പിക്കാൻ ഈ നാട് ആരെയൊക്കെയോ ഭയക്കുകയാണ്. യഥാർത്ഥത്തിൽ ഈ സിനിമ നിരോധിക്കപ്പെട്ടിട്ടില്ലെന്ന സത്യം മറച്ചുവെക്കപ്പെടുകയാണെന്ന് കെസിവൈഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു.
‘2023-ൽ പുറത്തിറങ്ങിയ ദ കേരള സ്റ്റോറി എന്ന ചിത്രം പ്രദർശിപ്പിക്കാൻ ഈ നാട് ആരെയൊക്കെയോ ഭയക്കുകയാണ്. യഥാർത്ഥത്തിൽ ഈ സിനിമ നിരോധിക്കപ്പെട്ടിട്ടില്ലെന്ന സത്യം മറച്ചു വെക്കപ്പെടുകയാണ്. സംസ്ഥാനത്ത് സംഘടിത തീവ്രവാദ റിക്രൂട്ടിംഗ് നടക്കുന്നുവെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പോലും വിളിച്ച് പറഞ്ഞിടത്ത് ഒരു സമുദായത്തെയോ, വിശ്വാസങ്ങളെയോ ചോദ്യം ചെയ്യാതെ ഇത്തരം സംഘടിത റിക്രൂട്ടിംഗുകളെ തുറന്ന് കാണിച്ച ആവിഷ്കാര സ്വാതന്ത്ര്യത്തെ പൂട്ടിയിടാൻ ആരാണ് വാശി പിടിക്കുന്നതെന്ന്’ കെസിവൈഎം ചോദിച്ചു.
രാജ്യത്ത് നിശബ്ദമായി പെരുകുന്ന ഇത്തരം ഹിഡൻ അജണ്ടയുടെ വക്താക്കളെ തിരിച്ചറിയാനുള്ള മുൻകരുതൽ വിദ്യാർത്ഥികളിലും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കത്തോലിക്ക സഭയുടെ ഇടുക്കി രൂപത സുവിശേഷോത്സവ വേളയിൽ “ദ കേരള സ്റ്റോറി” പ്രദർശിപ്പിച്ചത് വലിയ ചർച്ചയാവുകയാണ്. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്‌ക്ക് അഭിനന്ദനങ്ങൾ. താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…