ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൊയേഷ്യയിലെത്തി. ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത്. തലസ്ഥാനമായ സാഗ്രിബിലിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ക്രൊയേഷ്യയിലെ ഇന്ത്യൻ സമൂഹവും ഒത്തുകൂടി. സംസ്‌കൃത മന്ത്രങ്ങൾ ഉരുവിട്ടാണ് ക്രൊയേഷ്യൻ പൗരന്മാരടക്കം മോദിയെ സ്വീകരിച്ചത്. ക്രൊയേഷ്യയിൽ ഏകദേശം 17000 ഇന്ത്യക്കാർ ഉണ്ടെന്നാണ് 2024 ഡിസംബറിലെ കണക്ക്.
ക്രൊയേഷ്യമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് സന്ദർശനത്തിലൂടെ കൈവന്നതെന്ന് മോദി എക്സിൽ കുറിച്ചു. രാഷ്ട്രീയ, സാമ്പത്തിക സഹകരണം വളർത്തിയെടുക്കാനും പങ്കാളി രാജ്യവുമായുള്ള മൂല്യ ബന്ധം വർധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് ക്രൊയേഷ്യ സന്ദർശനത്തിലൂടെ ലഭിക്കുന്നത്.
The bonds of culture are strong and vibrant! Here is a part of the welcome in Zagreb. Happy to see Indian culture has so much respect in Croatia… pic.twitter.com/G749A952wP
— Narendra Modi (@narendramodi) June 18, 2025
വ്യാപാരം, നവീകരണം, പ്രതിരോധം, തുറമുഖങ്ങൾ, ഷിപ്പിങ്, ശാസ്ത്ര സാങ്കേതിക വിദ്യ, സാംസ്കാരിക കൈമാറ്റം, തൊഴിൽ ശക്തി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനുള്ള നിർണായക അവസരമാണ് സന്ദർശനമെന്ന് വിലയിരുത്തപ്പെടുന്നു. പ്രസിഡന്റ് സോറൻ മിലനോവിച്ചും പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചും തമ്മിലുള്ള കൂടിക്കാഴ്ചക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.വ്യാപാരം, നിക്ഷേപം, പ്രതിരോധം, കൃഷി തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ക്രൊയേഷ്യയും അടുത്ത സഹകരണം പുലർത്തുന്നുണ്ട്.

