ദില്ലി: കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ അത്‌ലറ്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശ്വസിപ്പിച്ചത് കഴിഞ്ഞദിവസം വാർത്തകളിൽ ഇടംനേടിയിരുന്നു. ഇതിന് പിന്നാലെ സ്വന്തം സർക്കാരിനെയും നേതാക്കളെയും വിമർശിച്ച് പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ.
ബിർമിംഗ്ഹാമിൽ നടന്നുകൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ സെമിയിൽ ഗെഹ്‌ലോട്ടിന് ശക്തമായി പൊരുതിയെങ്കിലും ജയിക്കാനായില്ല.
ഈ പരിപാടിയിൽ വിജയിച്ചതിന് ശേഷം ഇന്ത്യൻ ദേശീയ ഗാനം ആലപിക്കണമെന്ന് താൻ തീവ്രമായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് വെങ്കലം മാത്രമേ നേടാനാകൂവെന്നും പിന്നീട് കണ്ണീരോടെ ഗെഹ്‌ലോട്ട് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ഒരു വീഡിയോയിൽ നിന്ന് അത്‌ലറ്റിന്റെ നിരാശ ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി മോദി അവളെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഇടയായി.
‘പൂജ, നിങ്ങളുടെ ഈ മെഡൽ നേട്ടം ആഘോഷിക്കാനുള്ളതാണ്, ക്ഷമാപണമല്ല വേണ്ടത്. നിങ്ങളുടെ ജീവിതയാത്ര ഞങ്ങളെ പ്രചോദിപ്പിക്കുന്നു, നിങ്ങളുടെ വിജയം ഞങ്ങളെ സന്തോഷിപ്പിക്കുന്നു. നിങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഇനിയും ശോഭിക്കട്ടെ എന്നാണ് പ്രധാനമന്ത്രി ട്വീറ്റിൽ പൂജയെ പ്രശംസിച്ചത്.
വികാരഭരിതയായ കായികതാരത്തിന് പ്രോത്സാഹജനകമായ വാക്കുകൾ പോസ്റ്റ് ചെയ്ത ഉടൻ അത് വൈറലാവുകയും നിരവധി പേർ മോദിയുടെ പിന്തുണയെ പ്രശംസിക്കുകയും ചെയ്തു.
മോദിയുടെ ശൈലിയെ അയൽരാജ്യത്ത് നിന്നുള്ള നേതാക്കളുടെ മനോഭാവവുമായി താരതമ്യം ചെയ്താണ് പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ ഷിറാസ് ഹസൻ പ്രതികരിച്ചത്.
“ഇങ്ങനെയാണ് ഇന്ത്യ തങ്ങളുടെ കായികതാരങ്ങളെ പ്രോജക്ട് ചെയ്യുന്നത്. പൂജ ഗെഹ്‌ലോട്ട് വെങ്കലം നേടുകയും സ്വർണ്ണ മെഡൽ നേടാനാകാത്തതിൽ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു, പ്രധാനമന്ത്രി മോദി അവരെ ആശ്വസിപ്പിച്ചു.പാകിസ്ഥാൻ പ്രധാനമന്ത്രിയുടെയോ പ്രസിഡന്റിന്റെയോ ഇത്തരമൊരു സന്ദേശം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പാകിസ്ഥാൻ അത്ലറ്റുകളെ അവർക്ക് അറിയാമോ? അവർ മെഡലുകൾ നേടുന്നതെങ്കിലും അറിയുന്നുണ്ടോ” എന്ന് ഹസ്സൻ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…