Friday, April 26, 2024
spot_img

ഇന്ത്യ അവരുടെ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും പ്രൊജക്ട് ചെയ്യുന്നതും ഇങ്ങനെയാണ് കണ്ടുപഠിക്കൂ; ഇന്ത്യൻ ഗുസ്തി താരത്തെ പ്രശംസിച്ച നരേന്ദ്ര മോദിയെ പുകഴ്ത്തി പാക് മാധ്യമപ്രവർത്തകൻ

ദില്ലി: കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ അത്‌ലറ്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശ്വസിപ്പിച്ചത് കഴിഞ്ഞദിവസം വാർത്തകളിൽ ഇടംനേടിയിരുന്നു. ഇതിന് പിന്നാലെ സ്വന്തം സർക്കാരിനെയും നേതാക്കളെയും വിമർശിച്ച് പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ.

ബിർമിംഗ്ഹാമിൽ നടന്നുകൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ സെമിയിൽ ഗെഹ്‌ലോട്ടിന് ശക്തമായി പൊരുതിയെങ്കിലും ജയിക്കാനായില്ല.
ഈ പരിപാടിയിൽ വിജയിച്ചതിന് ശേഷം ഇന്ത്യൻ ദേശീയ ഗാനം ആലപിക്കണമെന്ന് താൻ തീവ്രമായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് വെങ്കലം മാത്രമേ നേടാനാകൂവെന്നും പിന്നീട് കണ്ണീരോടെ ഗെഹ്‌ലോട്ട് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ഒരു വീഡിയോയിൽ നിന്ന് അത്‌ലറ്റിന്റെ നിരാശ ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി മോദി അവളെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഇടയായി.

‘പൂജ, നിങ്ങളുടെ ഈ മെഡൽ നേട്ടം ആഘോഷിക്കാനുള്ളതാണ്, ക്ഷമാപണമല്ല വേണ്ടത്. നിങ്ങളുടെ ജീവിതയാത്ര ഞങ്ങളെ പ്രചോദിപ്പിക്കുന്നു, നിങ്ങളുടെ വിജയം ഞങ്ങളെ സന്തോഷിപ്പിക്കുന്നു. നിങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഇനിയും ശോഭിക്കട്ടെ എന്നാണ് പ്രധാനമന്ത്രി ട്വീറ്റിൽ പൂജയെ പ്രശംസിച്ചത്.

വികാരഭരിതയായ കായികതാരത്തിന് പ്രോത്സാഹജനകമായ വാക്കുകൾ പോസ്റ്റ് ചെയ്ത ഉടൻ അത് വൈറലാവുകയും നിരവധി പേർ മോദിയുടെ പിന്തുണയെ പ്രശംസിക്കുകയും ചെയ്തു.

മോദിയുടെ ശൈലിയെ അയൽരാജ്യത്ത് നിന്നുള്ള നേതാക്കളുടെ മനോഭാവവുമായി താരതമ്യം ചെയ്താണ് പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ ഷിറാസ് ഹസൻ പ്രതികരിച്ചത്.

“ഇങ്ങനെയാണ് ഇന്ത്യ തങ്ങളുടെ കായികതാരങ്ങളെ പ്രോജക്ട് ചെയ്യുന്നത്. പൂജ ഗെഹ്‌ലോട്ട് വെങ്കലം നേടുകയും സ്വർണ്ണ മെഡൽ നേടാനാകാത്തതിൽ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു, പ്രധാനമന്ത്രി മോദി അവരെ ആശ്വസിപ്പിച്ചു.പാകിസ്ഥാൻ പ്രധാനമന്ത്രിയുടെയോ പ്രസിഡന്റിന്റെയോ ഇത്തരമൊരു സന്ദേശം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പാകിസ്ഥാൻ അത്ലറ്റുകളെ അവർക്ക് അറിയാമോ? അവർ മെഡലുകൾ നേടുന്നതെങ്കിലും അറിയുന്നുണ്ടോ” എന്ന് ഹസ്സൻ ട്വീറ്റ് ചെയ്തു.

Related Articles

Latest Articles