എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരുടെയും ആഘോഷങ്ങളിൽ പങ്കുചേരുന്നവരാണ് ഭാരതീയർ. ഉദാഹരണമായി ഓണം കേരളീയരുടെ ആഘോഷമാണെങ്കിലും പല സംസ്ഥാനങ്ങളിലെയും ആളുകൾ ജാതി – മത വ്യത്യാസമില്ലാതെ ഓണം കൊണ്ടാടാറുണ്ട്. അതുപോലെ തന്നെ ഭാരതത്തിലെ എല്ലാ ജനതയും ഒരുപോലെ ആഘോഷിക്കുന്ന ഒരാഘോഷമാണ് ദീപാവലി. ദീപങ്ങളുടെ, സ്നേഹത്തിന്റെ, നന്മയുടെ ആഘോഷമാണ് ദീപാവലി. കശ്മീരിലെ ഒരു ഇസ്ലാം കുടുംബവും അത് ശരി വയ്ക്കുകയാണ്. ദീപാവലി ആഘോഷത്തിൽ ദശലക്ഷക്കണക്കിന് മൺ വിളക്കുകൾ കൊണ്ട് രാജ്യം മുഴുവൻ പ്രകാശിപ്പിക്കപ്പെടുമ്പോൾ, അവയിൽ ആയിരക്കണക്കിന് വിളക്കുകൾ ഈ കശ്മീരി മുസ്ലീം കുടുംബമാണ് നിർമ്മിച്ചിരിക്കുന്നത്. ആഴ്ചകളായി, ശ്രീനഗറിലെ ഒമർ കുമാർ കുടുംബം ദീപാവലി വിളക്കുകൾ ഉണ്ടാക്കുകയാണ്. ഇതുവരെ 20,000-ത്തിലധികം ദീപാവലി വിളക്കുകൾ അവർ നിർമ്മിച്ച് കഴിഞ്ഞു.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവർക്ക് വിളക്കുകൾ നിർമിക്കുവാനായി ഓർഡറുകൾ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കുടുംബം ദീപാവലി കളിമൺ വിളക്കുകൾ നിർമ്മിക്കാൻ രാവും പകലും പരിശ്രമിക്കുകയാണ്. ഒമർ കുമാറും അദ്ദേഹത്തിന്റെ മുഴുവൻ കുടുംബവും പതിറ്റാണ്ടുകളായി മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. കഴിഞ്ഞ വർഷം ഞങ്ങൾ ദീപാവലി വിളക്കുകൾ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം, ഞങ്ങൾ ഇതിനകം 20000 ദീപാവലി വിളക്കുകൾ ഉണ്ടാക്കി, ഞങ്ങൾക്ക് ഇപ്പോഴും പുതിയ ഓർഡറുകൾ ലഭിക്കുന്നു. ജമ്മുവിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ഞങ്ങൾക്ക് ഓർഡറുകൾ ലഭിക്കുന്നു. ഹിന്ദുവെന്നോ മുസ്ലീമെന്നോ ഇവിടെ വേർതിരിവില്ലെന്നും ഞങ്ങൾ എല്ലാവരും ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുന്നു, ഞങ്ങളുടെ ഉത്സവമായാൽ മറ്റു സമുദായങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നു. ഈ വർഷം നാട്ടുകാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഒമർ കുമാർ പറയുന്നു. അതേസമയം, ഒമർ കുമാർ തന്റെ പ്രദേശത്തെ ഹിന്ദു സമൂഹത്തിനുള്ളിൽ നൂറുകണക്കിന് ദീപാവലി വിളക്കുകൾ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. പ്രാദേശികമായി നിർമ്മിക്കുന്ന ഈ വിളക്കുകൾ വാങ്ങുന്നത് രാജ്യത്തെ യുവസംരംഭകരെ സഹായിക്കുമെന്നും ഒമർ കുമാർ പറയുന്നു. കൂടാതെ, ഇത് മേക്ക് ഇൻ ഇന്ത്യ എന്ന ആശയത്തിലേക്കുള്ള മുന്നേറ്റമാണെന്നും ഒമർ കുമാർ വിശ്വസിക്കുന്നു.
എന്തായാലും ഇത് നരേന്ദ്രമോദിയുടെ ഭരണത്തിൽ കീഴിൽ ജനങ്ങൾ ജാതിയോ മതമോ നോക്കാതെ ഒത്തൊരുമയോടെ ജീവിക്കുന്നു എന്നതിന്റെ ശുഭ സൂചനയാണ് നൽകുന്നത്. അതേസമയം, ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. എല്ലാ വർഷവും കാർത്തിക മാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കുന്നത്. 14 വർഷത്തെ വനവാസം പൂർത്തിയാക്കി ശ്രീരാമൻ അയോധ്യാ നഗരത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ അയോധ്യയിലെ ജനങ്ങൾ ദീപങ്ങൾ കൊണ്ട് നഗരം അലങ്കരിച്ചുവെന്നും അക്കാലത്ത് അയോധ്യാ നഗരം ദീപങ്ങളുടെ പ്രകാശത്താൽ തിളങ്ങിയെന്നുമാണ് ഇതിന് പിന്നിലെ ഐതിഹ്യം. വിളക്ക് കത്തിക്കുന്ന ഈ പാരമ്പര്യം കണക്കിലെടുത്താണ് ഈ ഉത്സവത്തിന് ദീപാവലി എന്ന് പേരിട്ടത്. ദീപം എന്നാല്‍ പ്രകാശമെന്നും വലി എന്നാല്‍ ഒരു നിര എന്നാണുമര്‍ഥം. അങ്ങനെ ദീപാവലി എന്നാല്‍ വിളക്കുകളുടെ ഒരു നിര എന്നാണ് അര്‍ത്ഥമാക്കുന്നത്.
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…
പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…