Sunday, May 19, 2024
spot_img

ഇതാണ് മോദിയുടെ ഭാരതം ; ഇവിടെ ഹിന്ദുവെന്നോ മുസ്ലിമെന്നോ വ്യത്യാസമില്ല !

എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരുടെയും ആഘോഷങ്ങളിൽ പങ്കുചേരുന്നവരാണ് ഭാരതീയർ. ഉദാഹരണമായി ഓണം കേരളീയരുടെ ആഘോഷമാണെങ്കിലും പല സംസ്ഥാനങ്ങളിലെയും ആളുകൾ ജാതി – മത വ്യത്യാസമില്ലാതെ ഓണം കൊണ്ടാടാറുണ്ട്. അതുപോലെ തന്നെ ഭാരതത്തിലെ എല്ലാ ജനതയും ഒരുപോലെ ആഘോഷിക്കുന്ന ഒരാഘോഷമാണ് ദീപാവലി. ദീപങ്ങളുടെ, സ്നേഹത്തിന്റെ, നന്മയുടെ ആഘോഷമാണ് ദീപാവലി. കശ്മീരിലെ ഒരു ഇസ്ലാം കുടുംബവും അത് ശരി വയ്ക്കുകയാണ്. ദീപാവലി ആഘോഷത്തിൽ ദശലക്ഷക്കണക്കിന് മൺ വിളക്കുകൾ കൊണ്ട് രാജ്യം മുഴുവൻ പ്രകാശിപ്പിക്കപ്പെടുമ്പോൾ, അവയിൽ ആയിരക്കണക്കിന് വിളക്കുകൾ ഈ കശ്മീരി മുസ്ലീം കുടുംബമാണ് നിർമ്മിച്ചിരിക്കുന്നത്. ആഴ്ചകളായി, ശ്രീനഗറിലെ ഒമർ കുമാർ കുടുംബം ദീപാവലി വിളക്കുകൾ ഉണ്ടാക്കുകയാണ്. ഇതുവരെ 20,000-ത്തിലധികം ദീപാവലി വിളക്കുകൾ അവർ നിർമ്മിച്ച് കഴിഞ്ഞു.

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവർക്ക് വിളക്കുകൾ നിർമിക്കുവാനായി ഓർഡറുകൾ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കുടുംബം ദീപാവലി കളിമൺ വിളക്കുകൾ നിർമ്മിക്കാൻ രാവും പകലും പരിശ്രമിക്കുകയാണ്. ഒമർ കുമാറും അദ്ദേഹത്തിന്റെ മുഴുവൻ കുടുംബവും പതിറ്റാണ്ടുകളായി മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. കഴിഞ്ഞ വർഷം ഞങ്ങൾ ദീപാവലി വിളക്കുകൾ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം, ഞങ്ങൾ ഇതിനകം 20000 ദീപാവലി വിളക്കുകൾ ഉണ്ടാക്കി, ഞങ്ങൾക്ക് ഇപ്പോഴും പുതിയ ഓർഡറുകൾ ലഭിക്കുന്നു. ജമ്മുവിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ഞങ്ങൾക്ക് ഓർഡറുകൾ ലഭിക്കുന്നു. ഹിന്ദുവെന്നോ മുസ്ലീമെന്നോ ഇവിടെ വേർതിരിവില്ലെന്നും ഞങ്ങൾ എല്ലാവരും ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുന്നു, ഞങ്ങളുടെ ഉത്സവമായാൽ മറ്റു സമുദായങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നു. ഈ വർഷം നാട്ടുകാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഒമർ കുമാർ പറയുന്നു. അതേസമയം, ഒമർ കുമാർ തന്റെ പ്രദേശത്തെ ഹിന്ദു സമൂഹത്തിനുള്ളിൽ നൂറുകണക്കിന് ദീപാവലി വിളക്കുകൾ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. പ്രാദേശികമായി നിർമ്മിക്കുന്ന ഈ വിളക്കുകൾ വാങ്ങുന്നത് രാജ്യത്തെ യുവസംരംഭകരെ സഹായിക്കുമെന്നും ഒമർ കുമാർ പറയുന്നു. കൂടാതെ, ഇത് മേക്ക് ഇൻ ഇന്ത്യ എന്ന ആശയത്തിലേക്കുള്ള മുന്നേറ്റമാണെന്നും ഒമർ കുമാർ വിശ്വസിക്കുന്നു.

എന്തായാലും ഇത് നരേന്ദ്രമോദിയുടെ ഭരണത്തിൽ കീഴിൽ ജനങ്ങൾ ജാതിയോ മതമോ നോക്കാതെ ഒത്തൊരുമയോടെ ജീവിക്കുന്നു എന്നതിന്റെ ശുഭ സൂചനയാണ് നൽകുന്നത്. അതേസമയം, ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. എല്ലാ വർഷവും കാർത്തിക മാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കുന്നത്. 14 വർഷത്തെ വനവാസം പൂർത്തിയാക്കി ശ്രീരാമൻ അയോധ്യാ നഗരത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ അയോധ്യയിലെ ജനങ്ങൾ ദീപങ്ങൾ കൊണ്ട് നഗരം അലങ്കരിച്ചുവെന്നും അക്കാലത്ത് അയോധ്യാ നഗരം ദീപങ്ങളുടെ പ്രകാശത്താൽ തിളങ്ങിയെന്നുമാണ് ഇതിന് പിന്നിലെ ഐതിഹ്യം. വിളക്ക് കത്തിക്കുന്ന ഈ പാരമ്പര്യം കണക്കിലെടുത്താണ് ഈ ഉത്സവത്തിന് ദീപാവലി എന്ന് പേരിട്ടത്. ദീപം എന്നാല്‍ പ്രകാശമെന്നും വലി എന്നാല്‍ ഒരു നിര എന്നാണുമര്‍ഥം. അങ്ങനെ ദീപാവലി എന്നാല്‍ വിളക്കുകളുടെ ഒരു നിര എന്നാണ് അര്‍ത്ഥമാക്കുന്നത്.

Related Articles

Latest Articles