Saturday, December 20, 2025

പരമ ശിവന് ഏറെ പ്രിയങ്കരമായ രുദ്രാക്ഷം ; അറിയാം മാഹാത്മ്യവും ഐതീഹ്യങ്ങളും

പഞ്ചക്രത്യങ്ങളുടെയും നാഥനായ രുദ്രൻ്റെ ഉത്തമേന്ദ്രിയമായ അക്ഷമാണ് രുദ്രാക്ഷം. അതായത്, ഭഗവാൻ മഹാദേവൻ്റെ കണ്ണുനീരിൽ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. 21 തരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ലഭ്യമാണ്. ഇവയെ മുഖങ്ങളുടെ എണ്ണത്തിലും വ്യത്യസ്തമായ ഫലത്തിലും അടിസ്ഥാനപ്പെടുത്തിയാണ് തരംതിരിച്ചിരിക്കുന്നത്. ആകെയുള്ള 21 ൽ 14 രുദ്രാക്ഷങ്ങള്‍ മാത്രമേ ധരിക്കാറുള്ളൂ. രുദ്രാക്ഷം ഐതീഹ്യം
ദേവീഭാഗവതത്തിലാണ് രുദ്രാക്ഷവുമായി ബന്ധപ്പെട്ട ഐതീഹ്യം വിവരിക്കുന്നത്. അതിശക്തനും പരാക്രമിയുമായ അസുര പ്രമാണിയായ ത്രിപുരൻ ദേവന്മാരെ പരാജയപ്പെടുത്തി ഏകചത്രാധിപതിയായി തീര്‍ന്നു.

തുടര്‍ന്ന് സങ്കടത്തിലാഴ്ന്ന ദേവന്മാര്‍ ഭഗവാൻ മഹാദേവനെ സമീപിച്ച് പരാതി ബോധിപ്പിച്ചു. എന്നാൽ ത്രിപുരനെ എങ്ങനെ വധിക്കണം എന്ന ആലോചിച്ച് ഭഗവാൻ ധ്യാനത്തിൽ മുഴുകി. ഇതിന് ശേഷം കണ്ണുതുറന്നപ്പോള്‍ അശ്രുബിന്ദുക്കൾ താഴെവീണു. ഈ ബാഷ്പ ബിന്ദുക്കളിൽ നിന്നാണത്രെ രുദ്രാക്ഷ വ്യക്ഷങ്ങളുണ്ടായത്. ഭഗവാൻ്റെ സൂര്യ നേത്രത്തിൽ നിന്ന് രക്ത നിറത്തിൽ 12 തരത്തിലുള്ള രുദ്രാക്ഷങ്ങളും ചന്ദ്ര നേത്രത്തിൽ നിന്ന് വെള്ള നിറത്തിൽ 16 തരത്തിലുള്ള രുദ്രാക്ഷങ്ങളും അഗ്നി നേത്രത്തിൽ നിന്ന് കറുപ്പ് നിറത്തിൽ 10 തരത്തിലുള്ള രുദ്രാക്ഷങ്ങളും ഉണ്ടായി.

വളരെ ശ്രദ്ധാപൂർവ്വം മാത്രമേ രുദ്രാക്ഷങ്ങൾ തിരഞ്ഞെടുക്കാവൂ. ശരിയായ രുദ്രാക്ഷം ആണോയെന്ന് പരിശോധിക്കുക. ദേവി ഭാഗവതത്തിൽ നാരായണ മഹർഷി നാരദനോടാണ് രുദ്രാക്ഷ മാഹാത്മ്യം വിവരിച്ചു നൽകുന്നത്. പാപകഴുത്തിൽ മുപ്പത്തിരണ്ട്, ശിരസ്സിൽ നാൽപ്പത്, കാതിൽ ആറു വീതം, കൈകളിൽ പന്ത്രണ്ട് വീതം, ഭുജങ്ങളിൽ പതിനാറ് വീതം, കണ്ണിൽ ഒന്ന് വീതം, ശിഖയിൽ ഒന്ന്, വക്ഷസ്ഥലത്ത് നൂറ്റിയെട്ട് എന്ന രീതിയിൽ രുദ്രാക്ഷം ധരിക്കാനായാൽ അത് സാക്ഷാൽ പരമേശ്വരൻ ആകുന്നുവെന്നാണ് രുദ്രാക്ഷ മാഹാത്മ്യത്തെ കുറിച്ച് പറയുന്നത്.

Related Articles

Latest Articles