കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ വിചാര പദ്ധതിയുടെ വിജയകാലമാണിതെന്ന് ആര്‍.എസ്.എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍.എസ്.എസ് കോഴിക്കോട് മഹാനഗരത്തിലെ പൂര്‍ണ ഗണവേഷധാരികളായ സ്വയംസേവകരുടെ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് ആരംഭിച്ച ആദ്യ ഇരുപത് വര്‍ഷങ്ങള്‍ അവഗണനയുടെയും പിന്നീടുള്ള എഴുപതു വര്‍ഷങ്ങളില്‍ കടുത്ത എതിര്‍പ്പിന്‍റെയും കാലമായിരുന്നു. നിസ്സീമമായ ആത്മീയ മനോഭാവത്തോടെ സമൂഹത്തില്‍ നിരന്തരമായി പ്രവര്‍ത്തിച്ച് സംഘം മുന്നേറുകയായിരുന്നു.
വിരോധികളുടെ മനസ്സില്‍ പോലും സ്‌നേഹവും മമതയും സൃഷ്ടിക്കാന്‍ സംഘത്തിന് കഴിഞ്ഞു. സമ്പൂര്‍ണ സമര്‍പ്പണ മനോഭാവത്തോടെ സ്വയംസേവകര്‍ സമൂഹ ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ മാറ്റം സൃഷ്ടിക്കുകയായിരുന്നു. ഈ നിത്യസാധനയാണ് ഇന്നത്തെ വിജയത്തിനാധാരമായത്. അനുകൂല കാലാവസ്ഥയിലും ശ്രദ്ധയോടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് പരിശ്രമിക്കേണ്ടത്. സമൂഹത്തെ വിഘടിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്ന ഭേദ ഭാവനകളെ അകറ്റി സമ്പൂര്‍ണ സമൂഹത്തെയും ഒന്നായി കാണാനുള്ള മനോഭാവം വളര്‍ത്തണം. വ്യക്തി പരിവര്‍ത്തനത്തിലൂടെ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കാനുള്ള അടിസ്ഥാന പ്രവര്‍ത്തനത്തിന് ശ്രദ്ധയും കൂടുതല്‍ സമയവും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ ക്ഷേത്രീയ സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍, പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍ എന്നിവര്‍ പങ്കെടുത്തു.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…