സ്റ്റോക്ക്ഹോം : ഇക്കൊല്ലത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് ഗവേഷകർ പങ്കിട്ടെടുത്തു. അമേരിക്കയിലെ സിയാറ്റിലിലെ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് ബേക്കര്‍,ലണ്ടനില്‍ ‘ഗൂഗിള്‍ ഡീപ്മൈന്റിലെ’ ഗവേഷകരായ ഡെനിസ് ഹസ്സബിസ്, ജോണ്‍ ജംപര്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പ്രോട്ടീന്‍ ഡിസൈന്‍ സാധ്യമാക്കുകയും എഐയുടെ സഹായത്തോടെ പ്രോട്ടീന്‍ ഘടനകള്‍ പ്രവചിക്കാനുള്ള വിദ്യകള്‍ വികസിപ്പിക്കുകയും ചെയ്തതാണ് ഇവരെ പുരസ്കാരത്തിനർഹരാക്കിയത് .
ഡേവിഡ് ബേക്കര്‍ക്ക് സമ്മാനത്തുകയുടെ പകുതി ലഭിക്കും. ‘കംപ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈന്‍’ സാധ്യമാക്കിയ ഗവേഷകനാണ് ബേക്കര്‍. ബാക്കി പകുതി ഡെനിസ് ഹസ്സബിസ്, ജോണ്‍ ജംപര്‍ എന്നിവര്‍ പങ്കിടും. നിര്‍മിതബുദ്ധിയുടെ സാധ്യതകളുപയോഗിച്ച്, പ്രോട്ടീനുകളുടെ ഘടനകള്‍ പ്രവചിക്കാന്‍ വഴിതുറന്നവരാണ് ഈ രണ്ടുപേര്‍. 10.61 ലക്ഷം ഡോളറാണ് സമ്മാനത്തുക.
സങ്കീര്‍ണമായ ഘടനയായതിനാല്‍ പ്രോട്ടീനുകളെ കുറിച്ചുള്ള പഠനം ദുര്‍ഘടമാണ്. അതിന് പരിഹാരം കണ്ടെത്തിയവരാണ് ഈ വര്‍ഷത്തെ നൊബേല്‍ ജേതാക്കള്‍.

