തിരുവനന്തപുരം:എൻസിപി അജിത് പവാർ വിഭാഗത്തേക്ക് ചേർക്കാനായി തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ പ്രതികരിച്ച് ആന്റണി രാജു രംഗത്തെത്തി.താൻ മന്ത്രിയാകുന്നത് തടയാൻ മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചുവെന്ന തോമസ് കെ തോമസിന്റെ ആരോപണം ആന്റണി രാജു തള്ളി, എന്നാൽ കോഴ ആരോപണത്തെ തള്ളിയില്ല.
തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നതെന്നും, ഞാൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
“ഞാനും കോവൂർ കുഞ്ഞുമോനും ഒരുമിച്ചുള്ള ഒരു കൂട്ടായ്മയല്ല. മുഖ്യമന്ത്രി സത്യസന്ധതയുള്ള വ്യക്തിയാണ്, അദ്ദേഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. മാധ്യമങ്ങൾക്ക് മുന്നിൽ എല്ലാം പറയാൻ എനിക്ക് പരിമിതികളുണ്ട്. പക്ഷെ പറയേണ്ട സാഹചര്യം വന്നാൽ എല്ലാം തുറന്നു പറയുമെന്നും, ആന്റണി രാജു പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് തോമസ് കെ തോമസിന്റെ ആവശ്യം മുൻനിർത്തി അന്വേഷണം നടക്കട്ടേയെന്നുംആന്റണി രാജു വ്യക്തമാക്കി.

