Friday, December 12, 2025

തൊണ്ടിമുതലും അയൽവാസിയും! 300 പവനും ഒരു കോടിയും സ്വന്തം കട്ടിലില്‍ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച ബുദ്ധി !നാടിനെ നടുക്കിയ മോഷണത്തിലെ പ്രതിയെ തൊണ്ടി മുതലോടെ പിടികൂടിയത്ലഡ്ഡു കഴിച്ച് ആഘോഷിച്ച് പോലീസുകാര്‍

കണ്ണൂര്‍: വളപട്ടണത്തെ വീട്ടിൽ നടന്ന കവര്‍ച്ചയിൽ പ്രതി പിടിയിൽ. മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയായ ലിജീഷ് ആണ് പിടിയിലായത് . പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. എന്നാൽ സംഭവത്തില്‍ അറസ്റ്റിലായ ലിജീഷ് മുമ്പും മോഷണം നടത്തിയെന്ന് പൊലീസ് പറയുന്നു .മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്‍റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്‍റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.

സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് 300 പവനും പണവും സൂക്ഷിച്ചത്. വെല്‍ഡിങ് തൊഴിലാളിയായ ലിജീഷ് കട്ടിലിനടിയല്‍ ലോക്കറുണ്ടാക്കുകയായിരുന്നു. ലിജീഷിനെ പിടികൂടിയതിന് പിന്നാലെ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ ലഡ്ഡു വിതരണം ചെയ്താണ് പൊലീസുകാര്‍ ആഘോഷിച്ചത്. ഇത്രയും വലിയ മോഷണ കേസിലെ പ്രതിയെ തൊണ്ടിമുതല്‍ സഹിതം പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും.കഴിഞ്ഞമാസം 20നാണ് അരി വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടില്‍ വന്‍ മോഷണം നടന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ മധുരയില്‍ പോയ അഷ്‌റഫും കുടുംബവും നവംബര്‍ 24ന് രാത്രിയില്‍ മടങ്ങിയെത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്ത് മോഷ്ടിച്ചത്.

അയൽവാസിയും

Related Articles

Latest Articles