കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടം
പാലക്കാട് : കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയവർ രക്ഷപ്പെട്ടു. ഒരാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയപ്പോൾ ഒരാൾ സ്വയം കരയിലേക്ക് കയറുകയായിരുന്നു. ഒഴുക്കിൽ അകപ്പെട്ട ഇവർ വള്ളിയിൽ തൂങ്ങി ഒരു പാറക്കെട്ടിൽ നിലയുറപ്പിച്ചിരുന്നു. വാച്ചർമാരുടെ കണ്ണ് വെട്ടിച്ചാണ് ഇവർ വെള്ളച്ചാട്ടത്തിൽ പോയതെന്ന് വനംവകുപ്പ് പറയുന്നു. ഇവർ മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.
പാലക്കാട് തന്നെയുള്ള ചിറ്റൂര്‍ പുഴയില്‍ പ്രായമായ സ്ത്രീ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേർ കുടുങ്ങിയതിന് പിന്നാലെയാണ് ഈ സംഭവം. മണിക്കൂറുകളോളം പുഴയ്ക്ക് നടുവിൽ കുടുങ്ങിയ ചിറ്റൂരില്‍ താമസിക്കുന്ന മൈസൂരു സ്വദേശികളായ ദേവി, ലക്ഷ്മണൻ, സുരേഷ്, വിഷ്ണു എന്നിവരെ അതിസാഹസികമായാണ് ഫയര്‍ ഫോഴ്സ് സംഘം രക്ഷിച്ചത്.
മൂലത്തറ റെഗുലേറ്റർ തുറന്നതോടെ ചിറ്റൂർ പുഴയിൽ പൊടുന്നനെ വെള്ളം ഉയരുകയായിരുന്നു. റെഗുലേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇവർ മുന്നറിയിപ്പ് അറിഞ്ഞിരുന്നില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. മന്ത്രി കെ.കൃഷ്ണൻകുട്ടി സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.ലൈഫ് ജാക്കറ്റ് ധരിപ്പിച്ച ശേഷം കയറിൽ കെട്ടിയാണ് നാല് പേരെയും കരയ്ക്കെത്തിച്ചത്. പുഴയിലെ കനത്ത കുത്തൊഴുക്ക് തുടരുന്നതിനിടെയാണ് അഗ്നിരക്ഷാ സേനയുടെ രക്ഷാപ്രവർത്തനം.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…