ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പുതിയ തന്ത്രവുമായി മെറ്റ എത്തുന്നു. ട്വിറ്ററിന് സമാനമായ രൂപകൽപ്പനയിൽ ഒരുക്കിയ ത്രെഡ്സ് ആദ്യ ഘട്ടത്തിൽ വൻ സ്വീകാര്യത നേടിയെടുത്തെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ എണ്ണം ക്രമേണ കുറയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ‘ഡയറക്ട് മെസേജ്’ ഫീച്ചർ അവതരിപ്പിക്കുമെന്ന് കമ്പനി സൂചനകൾ നൽകിയിട്ടുണ്ട്.
ഡയറക്ട് മെസേജ് ഫീച്ചർ എത്തുന്നതോടെ മറ്റു ഉപഭോക്താക്കളുമായി എളുപ്പത്തിൽ ചാറ്റ് ചെയ്യാൻ സാധിക്കും. നിലവിൽ, പോസ്റ്റുകളെ വേർതിരിക്കുന്ന ‘ഫോളോയിംഗ്’, ‘ഫോർ യു’ ഫീഡുകൾ ത്രെഡ്സിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഫോളോയിംഗ് ഫീഡിൽ ഉപഭോക്താവ് ഫോളോ ചെയ്യുന്ന വ്യക്തികളുടെ പോസ്റ്റുകൾ മാത്രമാണ് കാണാൻ സാധിക്കുകയുള്ളൂ. അതേസമയം, ഫോർ യു ഫീഡിൽ ഉപഭോക്താവ് പിന്തുടരുന്നതും, ത്രെഡ്സ് നിർദ്ദേശിക്കുന്നതുമായ അക്കൗണ്ടുകളിലെ പോസ്റ്റുകൾ കാണാൻ കഴിയും.
നിരവധി പരിമിതികളോടെയാണ് മെറ്റ ത്രെഡ്സ് അവതരിപ്പിച്ചത്. ഇത് തുടക്കത്തിൽ തന്നെ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ലോഞ്ച് ചെയ്ത് 5 ദിവസത്തിനുള്ളിൽ 100 ദശലക്ഷം ഉപഭോക്താക്കളെയാണ് ത്രെഡ്സ് സ്വന്തമാക്കിയത്. എന്നാൽ, ഒരു മാസം എത്താറാകുമ്പോഴേക്കും പകുതിയോളം ഉപഭോക്താക്കളെ നഷ്ടപ്പെട്ടതായി മെറ്റ തലവൻ മാർക്ക് സക്കർബർഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…