TECH

അറിഞ്ഞില്ലേ…? എക്സിൽ ഇനി 18+ കണ്ടന്‍റുകള്‍ പോസ്റ്റ് ചെയ്യാം; കണ്ടന്‍റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്

സമൂഹമാദ്ധ്യമമായ എക്സിന്‍റെ കണ്ടന്‍റ് മോഡറേഷൻ നിയമങ്ങളിൽ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്. ഇനി മുതൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പ്രായപൂർത്തിയായ ഉപഭോക്താക്കൾക്ക് അഡൾട്ട് , ഗ്രാഫിക് കണ്ടന്റുകൾ പോസ്റ്റ് ചെയ്യാം. ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍. അക്രമം, അപകടങ്ങള്‍, ക്രൂരമായ ദൃശ്യങ്ങള്‍ പോലുള്ളവ ഉള്‍പ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്കങ്ങള്‍. നേരത്തെയും അഡൾട്ട് കണ്ടന്റുകൾ പോസ്റ്റ് ചെയ്യാനാകുമെങ്കിലും ഔദ്യോഗികമായി കമ്പനി അനുവാദം നൽകിയിരുന്നില്ല.

സമ്മതത്തോടെ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലൈംഗികത വിഷയമായിവരുന്ന ഉള്ളടക്കങ്ങൾ കാണാനും ഷെയർ ചെയ്യാനും ഉപഭോക്താക്കൾക്ക് കഴിയണമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നാണ് കമ്പനിയുടെ സപ്പോർട്ട് പേജിലെ അഡൾട്ട് കണ്ടന്റ് പോളിസിയിൽ പറയുന്നത്. പോണോഗ്രഫി കാണാൻ ആഗ്രഹിക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും എക്‌സിൽ അവ ദ്യശ്യമാവില്ലെന്നും പേജിൽ പറയുന്നു. 18 വയസിൽ താഴെയുള്ള ഉപഭോക്താക്കൾക്ക് വേണ്ടിയും പ്രായം വെളിപ്പെടുത്താത്തവർക്ക് വേണ്ടിയുമുള്ള പ്രത്യേക നയങ്ങളും കമ്പനിക്കുണ്ട്.

ഉപഭോക്താവിനെ അസ്വസ്ഥമാക്കാനിടയുള്ള കണ്ടന്റുകൾക്കും ന​ഗ്നത ഉൾപ്പെടുന്ന വീഡിയോകൾക്കും എക്‌സിൽ ‘സെൻസ്റ്റീവ് കണ്ടന്റ്’ എന്ന ലേബൽ നൽകാറുണ്ട്. എന്നാൽ രക്തപങ്കിലമായതും ലൈംഗിക അതിക്രമങ്ങൾ നിറഞ്ഞതുമായ ഉള്ളടക്കങ്ങൾ അനുവദിക്കില്ല. ലൈംഗിക ചൂഷണം, സമ്മതമില്ലാതെ ചിത്രീകരിച്ചതും പങ്കുവെച്ചതുമായ ലൈംഗിക ഉള്ളടക്കങ്ങൾ, പ്രായപൂർത്തിയായവരെ ദ്രോഹിക്കൽ ഉൾപ്പടെയുള്ളവയും എക്‌സിൽ പങ്കുവെക്കാൻ അനുവദിക്കില്ലെന്ന് പറയുന്നുണ്ട്. പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്യുന്ന ആകെ പോസ്റ്റുകളിൽ 13 ശതമാനം കണ്ടന്റുകളും ഒരു തരത്തിൽ അഡൾട്ടാണെന്ന് പറയാമെന്നാണ് റോയിട്ടേഴ്‌സ് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പോൺ ബോട്ടുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് പറയുന്നുണ്ട്.

B4 Admin

Recent Posts

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…

10 hours ago

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…

10 hours ago

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…

12 hours ago

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

12 hours ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

13 hours ago

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

13 hours ago