Friday, December 12, 2025

പെൺകുട്ടിക്ക് മോർഫ്‌ചെയ്ത നഗ്നചിത്രങ്ങൾ അയച്ചു ഭീഷണിപ്പെടുത്തി; പ്രതി സല്‍മാന്‍ പാരിസ് പിടിയിൽ

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയ യുവാവ് പോലീസ് പിടിയിലായി. കാസര്‍ഗോഡ് ചട്ടഞ്ചാല്‍ സ്വദേശി സല്‍മാന്‍ പാരിസിനെയാണ് സംഭവത്തിൽ പെരുമ്പാവൂര്‍ പോലീസിന്റെ വലയിലാക്കിയത്.

2022 ഒക്ടോബറിലായിരുന്നു സംഭവം. സാമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇയാൾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഇയാള്‍ അയച്ചു കൊടുക്കുകയായിരുന്നു. പിന്നാലെ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമം വഴിയാണ് ഇയാൾ കൈക്കലാക്കിയത് എന്നാണ് കരുതുന്നത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് സല്‍മാനെ പിടികൂടിയിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ഇയാളുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ പരിശോധിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി .

Related Articles

Latest Articles