Threatened hospital staff and suspended work ; Two persons arrested in Paravoor
പരവൂർ: ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത രണ്ടുപേർ പിടിയിൽ. പരശുംമൂട് സുധി ഭവനത്തിൽ അജേഷ് (40), പൂതക്കുളം സിന്ധു ഭവനത്തിൽ അഭിലാഷ് (27) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ എട്ടിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സമീർ എന്നയാളുടെ കാലിലെ മുറിവ് ചികിത്സിക്കാനായി നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ മൂവരും ബൈക്കിൽ എത്തി. രോഗിയോടൊപ്പം ഡ്രസിങ്ങ് റൂമിലേക്ക് പോയ ആളോട് റൂമിന് പുറത്തിറങ്ങി നിൽക്കാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോൾ ഇയാളും കാഷ്വാലിറ്റിക്ക് പുറത്തിരുന്ന കൂട്ടാളിയും ചേർന്ന് ആശുപത്രി ജീവനക്കാരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പുറത്ത് പോയ സംഘം തിരികെയെത്തി ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞു. പരവൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…