പെരുമ്പാവൂര്‍: ലേഡീസ് ടെയ്ലറിങ് കടയില്‍ കയറി മൂന്ന് പവന്‍ സ്വര്‍ണവും 5,000 രൂപയും മോഷ്ടിച്ച കേസില്ലെ പ്രതി പിടിയില്‍. അസം നൗഗാവ് സ്വദേശി മെഹ്ഫൂസ് അഹമ്മദി(23)നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.മോഷ്ടിച്ച സ്വര്‍ണം പോലീസ് കണ്ടെടുത്തു. മോഷണക്കേസില്‍ മൂന്നുമാസത്തെ തടവുശിക്ഷയ്ക്കു ശേഷം രണ്ടുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍നിന്നിറങ്ങിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 30-ന് പട്ടാല്‍ ഭാഗത്തെ ലേഡീസ് ടെയ്ലറിങ് കടയിലാണ് മോഷണം നടന്നത്. രാവിലെ 8.30-ന് കടയുടമ കട തുറന്നശേഷം സ്വര്‍ണവും പണവും അടങ്ങിയ ബാഗ് കടയില്‍വെച്ച് തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയത്താണ് ഇയാള്‍ മോഷണം നടത്തിയത്. തിരിച്ചെത്തിയതിനു ശേഷം ബാഗ് അന്വേഷിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയത്.
ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐ റിന്‍സ് എം.തോമസ്, എ.എസ്.ഐ ജോഷി തോമസ്, സീനിയര്‍ സി.പി.ഒ പി.എ.അബ്ദുല്‍ മനാഫ്, സി.പി.ഒ കെ.എ.അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…