Monday, May 6, 2024
spot_img

ലേഡീസ് ടെയ്‌ലറിങ് കടയിൽനിന്ന് മൂന്നുപവൻ സ്വർണവും പണവും മോഷ്ടിച്ചു; അസംസ്വദേശി പിടിയിൽ,സംഭവം പെരുമ്പാവൂരിൽ

പെരുമ്പാവൂര്‍: ലേഡീസ് ടെയ്ലറിങ് കടയില്‍ കയറി മൂന്ന് പവന്‍ സ്വര്‍ണവും 5,000 രൂപയും മോഷ്ടിച്ച കേസില്ലെ പ്രതി പിടിയില്‍. അസം നൗഗാവ് സ്വദേശി മെഹ്ഫൂസ് അഹമ്മദി(23)നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.മോഷ്ടിച്ച സ്വര്‍ണം പോലീസ് കണ്ടെടുത്തു. മോഷണക്കേസില്‍ മൂന്നുമാസത്തെ തടവുശിക്ഷയ്ക്കു ശേഷം രണ്ടുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍നിന്നിറങ്ങിയതെന്ന് പോലീസ് പറഞ്ഞു.

  കഴിഞ്ഞ 30-ന് പട്ടാല്‍ ഭാഗത്തെ ലേഡീസ് ടെയ്ലറിങ് കടയിലാണ് മോഷണം നടന്നത്. രാവിലെ 8.30-ന് കടയുടമ കട തുറന്നശേഷം സ്വര്‍ണവും പണവും അടങ്ങിയ ബാഗ് കടയില്‍വെച്ച് തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയത്താണ് ഇയാള്‍ മോഷണം നടത്തിയത്. തിരിച്ചെത്തിയതിനു ശേഷം ബാഗ് അന്വേഷിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയത്.

  ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐ റിന്‍സ് എം.തോമസ്, എ.എസ്.ഐ ജോഷി തോമസ്, സീനിയര്‍ സി.പി.ഒ പി.എ.അബ്ദുല്‍ മനാഫ്, സി.പി.ഒ കെ.എ.അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Latest Articles