Monday, December 15, 2025

മധ്യവയസ്‌കനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടി;വൈക്കത്ത് രണ്ട് യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

വൈക്കം: മധ്യവയസ്‌കനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍.വെച്ചൂര്‍ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളില്‍ വീട്ടില്‍ വിജയന്റെ ഭാര്യ ഷീബ എന്ന് വിളിക്കുന്ന രതിമോള്‍ (49), ഓണംതുരുത്ത് പടിപ്പുരയില്‍ വീട്ടില്‍ മഹേഷിന്റെ ഭാര്യ രഞ്ജിനി (37),കുമരകം ഇല്ലിക്കുളംചിറ വീട്ടില്‍ പുഷ്‌ക്കരന്‍ മകന്‍ ധന്‍സ് (39) എന്നിവരാണ് പിടിയിലായത്.വൈക്കം സ്വദേശിയും രതിമോളുടെ ബന്ധുവുമായ മധ്യവയസ്‌കനെയാണ് ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്.

റൂഫ് വര്‍ക്ക് ജോലി ചെയ്യുന്ന ഇയാളെ രതിമോള്‍ വീട്ടിൽ ജോലിയുണ്ടെന്നു വിളിച്ചു പറഞ്ഞു വരുത്തുകയായിരുന്നു. അതിനു ശേഷം, സുഹൃത്തായ രഞ്ജിനി നഗ്‌നയായി മധ്യവയസ്‌കന്റെ മുറിയിലേക്ക് കടക്കുകയും, ഈ സമയം കൂട്ടാളിയായ ധന്‍സ് മുറിയില്‍ എത്തി ഇവരുടെ വീഡിയോ പകര്‍ത്തുകയുമായിരുന്നു. ഇതിനുശേഷം യുവാവ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താല്‍ ഒത്തുതീര്‍പ്പാക്കാമെന്ന് അറിയിച്ചുവെന്ന് രതി പറഞ്ഞു.

50 ലക്ഷം എന്നുള്ളത് പറഞ്ഞു 6 ലക്ഷം രൂപയാക്കിയെന്നും താനത് കൊടുത്തിട്ടുണ്ടെന്നും ഇത് പിന്നീട് എനിക്ക് തിരിച്ചുതരണമെന്നും യുവതി അറിയിച്ചു. ഇതിനു ശേഷം പലപ്പോഴായി ഷീബയും ഇവരുടെ ഫോണില്‍ നിന്ന് ധന്‍സും വിളിച്ച്‌ പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കില്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടും എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാൾ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് മൂവർ സംഘം പിടിയിലായത്.

Related Articles

Latest Articles