പ്രതീകാത്മക ചിത്രം
മൂന്ന് സമുദ്രാന്തര്‍ കേബിള്‍ പദ്ധതികള്‍ പ്രവർത്തനക്ഷമാകുന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി വേഗം നാലിരട്ടിയായി ഉയരുമെന്ന് റിപ്പോർട്ട്. 2 ആഫ്രിക്ക പേള്‍സ്, ഇന്ത്യ-ഏഷ്യ- എക്‌സ്‌പ്രെസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്‌സ്പ്രസ് (IEX) എന്നീ പദ്ധതികളാണ് ഉടൻ പ്രവർത്തന ക്ഷമമാകുന്നത്.മൂന്ന് പദ്ധതികളും ഒക്ടോബറിനും അടുത്ത വര്‍ഷം മാര്‍ച്ചിനും ഇടയിലായി പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ നിലവിലുള്ള സമുദ്രാന്തര്‍ കേബിള്‍ സംവിധാനങ്ങളുടെ ശേഷിയുടെ നാല് മടങ്ങ് ശേഷി കൈവരിക്കാനാവും.
സമുദ്രത്തിനടിയിലൂടെ വന്‍കരകളെ ബന്ധിപ്പിക്കുന്ന ശക്തിയേറിയ ഒപ്റ്റിക്കല്‍ കേബിളുകളാണ് സബ് മറൈന്‍ കേബിളുകള്‍. ആഗോള തലത്തില്‍ അതിവേഗ ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നതിന് വേണ്ടിയാണിവ ഉപയോഗിക്കുന്നത്. പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ ഇന്ത്യയുടെ ഡിജിറ്റല്‍ രംഗം കൂടുതല്‍ മെച്ചപ്പെടും. അതിവേഗ കണക്ടിവിറ്റിയും ആഗോള തലത്തിലുള്ള മെച്ചപ്പെട്ട ഡാറ്റാ കൈമാറ്റവും ഇന്ത്യയില്‍ സാധ്യമാവും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ സംവിധാനമായിരിക്കും 2 ആഫ്രിക്ക കേബിള്‍ സംവിധാനം. 45000 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള ഈ കേബിള്‍ വഴി സെക്കന്റില്‍ 180 ടെറാബൈറ്റ് ഡാറ്റ കൈമാറാന്‍ സാധിക്കും. 33 രാജ്യങ്ങളെയാണ് ഇത് ബന്ധിപ്പിക്കുന്നത്. ഭാരതി എയര്‍ടെലിന്റെ മുംബൈയിലുള്ള ലാന്‍ഡിങ് സ്റ്റേഷനാണ് അതിലൊന്ന്. ഭാരതി എയര്‍ടെല്‍, മെറ്റ, സൗദി ടെലികോം ഉള്‍പ്പടെ വിവിധ കമ്പനികളുടെ നിക്ഷേപത്തിലാണ് പദ്ധതി.
IAX, IEX കേബിള്‍ പദ്ധതികളില്‍ ജിയോ, ചൈന മൊബൈല്‍ ഉള്‍പ്പടെ വിവിധ കമ്പനികളാണ് നിക്ഷേപകരായുള്ളത്. ഇവ യഥാക്രമം മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് എത്തിച്ചേരുക.
IEX ന് സെക്കന്റില്‍ 200 ടിബിയില്‍ ഏറെ ഡാറ്റ കൈമാറാൻ സാധിക്കുന്നത്. 9775 കിമീ ആണ് ദൈര്‍ഘ്യം. IAX നും സെക്കന്റില്‍ 200 ടിബിയില്‍ ഏറെ ഡാറ്റ കൈമാറാന്‍ സാധിക്കും. മുംബൈ, സിംഗപൂര്‍, മലേഷ്യ, തായ്‌ലാന്‍ഡ്, ശ്രീലങ്ക എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഈ കേബിള്‍ ശൃംഖലയ്ക്ക് 16000 കിമീ ദൈര്‍ഘ്യമുണ്ട്.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…